Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
മുംബൈ :കുറച്ചുകാലമായി വിവാദങ്ങളിലൊന്നും പെടാതെ നടന്നിരുന്ന സല്മാന് ഇപ്പോൾ വാർത്തകളിൽ നിറഞ്ഞു നിൽക്കുകയാണ്.ഈ താരം ചെറിയ ഒരിടവേളയ്ക്ക് ശേഷം വീണ്ടും പരസ്യമായി ചൂടായി. ഇത്തവണ സല്മാന് പരസ്യമായി ചൂടായത് പത്രറിപ്പോര്‍ട്ടര്‍ക്ക് നേരെയാണ്. പഴയ കാമുകിയെ പറ്റി ഉയര്‍ന്ന ഒരു ചോദ്യമാണ് താരത്തിനെ ഇത്ര പ്രകോപിതനാക്കിയത്.കത്രീന കൈഫിനെ കുറിച്ച് ചോദിച്ചതിന് ദേഷ്യം പ്രകടിപ്പിക്കുക മാത്രമല്ല, റിപ്പോര്‍ട്ടറെ അടുത്തുവിളിച്ച് ഹിന്ദില് നല്ല നാല് ഡയലോഗും പറഞ്ഞു.കത്രീന കൈഫ് രണ്‍ബീര്‍ കപൂറിനൊപ്പം വെക്കേഷന് ആസ്വദിക്കുന്നതിനെക്കുറിച്ചാണ് പത്ര പ്രവർത്തകൻ ചോദിച്ചത്.ഈ ചോദ്യം താരത്തെ പ്രകോപിതനാക്കുകയും ചെയ്തു.മെന്റല്‍, കിക്ക് എന്നീ ചിത്രങ്ങളുടെ തിരക്കിലാണ് സല്‍മാനിപ്പോള്‍. പോരാത്തതിന് ബിഗ് ബോസിന്റെ എഴാം ഭാഗത്തിന്റെ തിരക്കുകള്‍ വേറെയും.
Leave a Reply