Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

November 8, 2026 4:09 pm

Menu

Published on October 25, 2017 at 11:21 am

അമ്പലപ്പുഴ ഉണ്ണിക്കണ്ണനോടു നീ, എന്ന ഗാനം പാടി മലയാളികളെ ഞെട്ടിച്ച് ധോണിയുടെ മകള്‍

dhonis-daughter-ziva-singing-malayalam-song

മുന്‍പും കുസൃതികള്‍ കൊണ്ട് വാര്‍ത്തകളില്‍ ഇടംപിടിച്ചിട്ടുള്ള കുഞ്ഞുമിടുക്കിയാണ് മുന്‍ ഇന്ത്യന്‍ ക്രിക്കറ്റ് ടീം നായകന്‍ ധോണിയുടെ രണ്ടു വയസുകാരി മകള്‍ സിവ. ഇപ്പോഴിതാ മലയാളികളുടെ ഹൃദയം കവര്‍ന്ന ‘അമ്പലപ്പുഴ ഉണ്ണിക്കണ്ണനോട് നീ’ എന്ന പാട്ടു പാടി സിവ ഏവരെയും ഞെട്ടിച്ചുകളഞ്ഞിരിക്കുകയാണ്.

മലയാളം സംസാരിക്കുകയോ അറിയുകയോ ചെയ്യാത്ത ധോണിയുടെ മകള്‍ എങ്ങനെയാണ് മലയാളം പാട്ട് പാടുന്നതെന്ന അത്ഭുതത്തിലാണ് സോഷ്യല്‍ മീഡിയ. സംഭവം ധോണി തന്നെയാണ് ഇന്‍സ്റ്റാഗ്രാമില്‍ പോസ്റ്റ് ചെയ്തിരിക്കുന്നത്. മകളുടെ പേരിലുള്ള പേജിലാണ് വീഡിയോ ഉള്ളത്.

ഷെയര്‍ ചെയ്ത ഉടനെതന്നെ വീഡിയോ വൈറലായിക്കഴിഞ്ഞു. സിവയെ പുകഴ്ത്തിയും കുഞ്ഞെങ്ങനെ മലയാളം പഠിച്ചെന്ന ചോദ്യവുമായി വീഡിയോക്ക് താഴെ മലയാളികള്‍ ആശ്ചര്യം പ്രകടിപ്പിക്കുന്നുണ്ട്. കാരണം മലയാളം വാക്കുകള്‍ വ്യക്തതയോടെയാണ് സിവ പാടിയിരിക്കുന്നത്.

അദ്വൈതം എന്ന ചിത്രത്തിലേതാണ് ഈ പാട്ട്. കൈതപ്രത്തിന്റെ വരികള്‍ക്ക് എം.ജി.രാധാകൃഷ്ണന്‍ ഈണമിട്ട് എം.ജി.ശ്രീകുമാറും കെ.എസ്.ചിത്രയും ചേര്‍ന്നു പാടിയ ഗാനമാണിത്.

Loading...

Comments are closed.

More News