Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
സഹതാരങ്ങളുമായി പ്രലോഭിപ്പിക്കുന്ന രംഗങ്ങള്‍ അഭിനയിക്കുമ്പോള്‍ താന്‍ വളരെ അസ്വസ്ഥതയാകാറുണ്ടെന്ന് വെളിപ്പെടുത്തി സോനാക്ഷി സിന്‍ഹ.
എല്ലാ അഭിനേതാക്കള്‍ക്കും അവര്‍ക്ക് ഒട്ടും കംഫര്‍ട്ടബിള്‍ ആയി ചെയ്യാനാകാത്ത എന്തെങ്കിലും ഒന്ന് കാണും. ചിലര്‍ക്ക് അത് കോമഡിയായിരിക്കാം, ചിലര്‍ക്ക് ഇമോഷണല്‍ രംഗങ്ങള്‍ ആയിരിക്കാം, ചിലര്‍ക്ക് അത് അടുത്തിടപഴകുന്ന, പ്രലോഭിപ്പിക്കുന്ന രംഗങ്ങളായിരിക്കാം. തന്നെ സംബന്ധിച്ച് ഇത്തരം പ്രലോഭന രംഗങ്ങള്‍ അഭിനയിക്കാന്‍ വളരെ ബുദ്ധിമുട്ടാണെന്നും ഇത്തരം സന്ദര്‍ഭങ്ങളില്‍ താന്‍ വല്ലാതെ അസ്വസ്ഥതയാകാറുണ്ടെന്നും സോനാക്ഷി സിന്‍ഹ വ്യക്തമാക്കി.
തന്റെ പുതിയ ചിത്രമായ ഇത്തെഫാക്കിന്റെ പ്രചരണ പരിപാടിയുടെ ഭാഗമായി ഒരു ചാനല്‍ പരിപാടിയ്ക്ക് വന്നപ്പോഴാണ് താരം ഈ വെളിപ്പെടുത്തല്‍ നടത്തിയത്. സഹതാരങ്ങളായ സിദ്ധാര്‍ഥ് മല്‍ഹോത്ര അക്ഷയ് ഖന്ന എന്നിവരും കൂടെയുണ്ടായിരുന്നു. ചിത്രത്തില്‍ സിദ്ധാര്‍ത്ഥിനെ സോനാക്ഷി പ്രലോഭിപ്പിക്കുന്ന ഒരു രംഗമുണ്ട്. ഇതിനെക്കുറിച്ചുള്ള അവതാരകന്റെ ചോദ്യത്തോട് പ്രതികരിക്കവെയാണ് സോനാക്ഷി ഇക്കാര്യങ്ങള്‍ വ്യക്തമാക്കിയത്.
ഞാന്‍ ഒരു നല്ല നടിയാണ്, അതുകൊണ്ട് ഇത് പുറത്ത് കാണിക്കാതിരിക്കാന്‍ എനിക്ക് കഴിയും. പക്ഷെ ശരിക്കും എനിക്കത് വളരെ അസ്വസ്ഥത ഉണ്ടാക്കാറുണ്ട്. ഇത് സിദ്ധാര്‍ഥിനോട് മാത്രമുള്ള പ്രശ്നമല്ല, എനിക്കത്തരം രംഗങ്ങള്‍ വളരെ ബുദ്ധിമുട്ടാണ്, സോനാക്ഷി ചൂണ്ടിക്കാട്ടി.
Leave a Reply