Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

May 1, 2024 2:20 am

Menu

Published on November 18, 2017 at 2:54 pm

ഏഷ്യാനെറ്റ് ചാനല്‍ മേധാവി കായല്‍ കൈയ്യേറി റിസോര്‍ട്ട് പണിതതായി ആരോപണം

case-against-asianet-channel-md-in-deshabhimani-paper

തോമസ് ചാണ്ടിക്കെതിരെ ഏഷ്യാനെറ്റ് നടത്തിയ പരാമർശങ്ങൾക്ക് മറുപടിയെന്നോണം ഇപ്പോഴിതാ ഏഷ്യാനെറ്റ് തലവന്‍ കായല്‍ കൈയ്യേറിയെന്ന ആരോപണവുമായി ദേശാഭിമാനി. കായല്‍ കൈയ്യേറ്റ വിഷയത്തിൽ ആരോപിതനായി മന്ത്രി തോമസ് ചാണ്ടി രാജി വച്ചതിന് തൊട്ടു പിറകെയാണ് ഏഷ്യാനെറ്റ് തലവന്റെ കായല്‍ കൈയ്യേറ്റത്തിന്റെ വിശദാംശങ്ങള്‍ പാര്‍ട്ടി മുഖപത്രമായ ദേശാഭിമാനി പുറത്തു വിട്ടിരിക്കുന്നത്. ഏഷ്യാനെറ്റ് ന്യൂസ് ചെയര്‍മാനും ബിജെപി നേതാവുമായ രാജീവ് ചന്ദ്രശേഖര്‍ എം.പി റിസോര്‍ട്ട് നിര്‍മാണത്തിനായി വേമ്പനാട്ട് കായലും പുറമ്പോക്കും കൈയേറിയെന്നാണ് ദേശാഭിമാനിയുടെ ആദ്യപേജിൽ തന്നെ പറഞ്ഞിരിക്കുന്നത്.

വാർത്തയുടെ കൂടുതൽ വിവരങ്ങൾ താഴെ വായിക്കാം..

രാജ്യാന്തര നിലവാരത്തില്‍ നിര്‍മിക്കുന്ന നിരാമയ റിട്രീറ്റ് റിസോര്‍ട്ടിന് വേണ്ടി നിരവധി നിയമവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നു. കുമരകം കവണാറ്റിന്‍കരയില്‍ പ്രധാന റോഡില്‍ നിന്ന് കായല്‍വരെ നീളുന്ന പുരയിടത്തില്‍ ഫൈവ് സ്റ്റാര്‍ റിസോര്‍ട്ട് നിര്‍മാണം അന്തിമഘട്ടത്തിലാണ്. ബംഗളൂരു ആസ്ഥാനമായി രാജീവ് ചന്ദ്രശേഖറിന്റെ ഉടമസ്ഥതയിലുള്ള ജൂപ്പിറ്റര്‍ കാപ്പിറ്റല്‍ എന്ന കമ്ബനിയാണ് നിരാമയ നിര്‍മിക്കുന്നത്. പെരുമ്ബാവൂരിലെ സ്വകാര്യ കമ്ബനിക്കുള്ള കുമരകത്തെ സ്ഥലവും നിരാമയയുടെ കൈവശമാണിപ്പോള്‍.

കുമരകത്തുനിന്ന് വേമ്ബനാട് കായലിലേക്ക് ഒഴുകുന്ന നേരേ മടത്തോടിന്റെ ഒരുവശം മുഴുവന്‍ കൈയേറി റിസോര്‍ട്ട് മതിലിനുള്ളിലാക്കി. ഈ തോടിന്റെയും റാംസര്‍ സൈറ്റില്‍ ഉള്‍പ്പെടുന്ന അതീവ പരിസ്ഥിതി പ്രാധാന്യമുള്ള വേമ്ബനാട് കായലിന്റെയും തീരത്തോടു ചേര്‍ന്നാണ് നിര്‍മാണം. ഇവിടെയുള്ള പുറമ്ബോക്കും കൈവശമാക്കി. രണ്ട് പ്ളോട്ടുകളിലായി നാല് ഏക്കറോളം തീരഭൂമിയാണ് റിസോര്‍ട്ടിന്റെ അധീനതയിലുള്ളത്. സമീപവാസികളും മറ്റ് സംഘടനകളും കൈയേറ്റം ചൂണ്ടിക്കാട്ടിയിട്ടുണ്ട്. അനധികൃത നിര്‍മാണം ഒഴിപ്പിക്കണമെന്നാവശ്യപ്പെട്ട് ഹൈക്കോടതിയില്‍ ഹര്‍ജിയും നല്‍കി.

ഹൈക്കോടതി ഇടപെടലിനെത്തുടര്‍ന്ന് കോട്ടയം താലൂക്ക് സര്‍വെയര്‍ അളന്ന് നല്‍കിയ റിപ്പോര്‍ട്ടില്‍ കൈയേറ്റം സ്ഥിരീകരിച്ചിട്ടുണ്ട്. ഇക്കാര്യത്തില്‍ ഉന്നത റവന്യൂ അധികൃതര്‍ മറ്റ് നടപടികള്‍ തടഞ്ഞു നിര്‍ത്തിയിരിക്കയാണ്. പരാതിയുടെയും കേസിന്റെയും അടിസ്ഥാനത്തില്‍ കൈയേറ്റം ഒഴിപ്പിക്കാന്‍ കോട്ടയം തഹസില്‍ദാര്‍ അഡീഷണല്‍ തഹസില്‍ദാരെ ചുമതലപ്പെടുത്തിയിരുന്നു. അനധികൃത നിര്‍മാണം ഒഴിപ്പിക്കാന്‍ കുമരകം പഞ്ചായത്ത് സെക്രട്ടറിക്ക് കത്തും നല്‍കി.

ഇത്തരത്തിലാണ് റിപ്പോർട്ട് പോകുന്നത്. ദേശാഭിമാനിയുടെ ഇന്നത്തെ പത്രത്തിലെ ആദ്യ പേജിൽ തന്നെ ചിത്രത്തോടൊപ്പമാണ് ഈ വാർത്ത വന്നിരിക്കുന്നത്.

Loading...

Leave a Reply

Your email address will not be published.

More News