Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

December 15, 2025 7:53 pm

Menu

Published on December 4, 2017 at 12:45 pm

അച്ഛന്‍ നിരീശ്വരവാദിയാണ്, വിഗ്രഹങ്ങള്‍ക്ക് മുന്നില്‍ കൈ കൂപ്പുന്നത് എനിക്കും ഇഷ്ടമില്ല; ബുദ്ധമതം സ്വീകരിച്ച് കമല്‍ഹാസന്റെ മകള്‍

kamal-hassan-daughter-akshara-to-buddha-religion

ചെന്നൈ: നടന്‍ കമല്‍ ഹാസന്റെ മകള്‍ അക്ഷര ബുദ്ധമതം സ്വീകരിച്ചു. ഏറെ നാളായി നിറഞ്ഞുനില്‍ക്കുന്ന വാര്‍ത്തയാണെങ്കിലും ഇപ്പോഴാണ് ഈ വിഷയത്തില്‍ സ്ഥിരീകരണം വന്നത്. അക്ഷര തന്നെയാണ് വാര്‍ത്ത സ്ഥിരീകരിച്ചുകൊണ്ട് രംഗത്ത് വന്നിരിക്കുന്നത്. ‘അച്ഛന്‍ നിരീശ്വരവാദിയാണ്, ചേച്ചി ഈശ്വര വിശ്വാസിയാണ്. ക്ഷേത്രങ്ങള്‍ സന്ദര്‍ശിക്കാറുമുണ്ട്. എന്നാല്‍, വിഗ്രഹങ്ങള്‍ക്ക് മുന്നില്‍ കൈ കൂപ്പുന്നത് എനിക്കിഷ്ടമില്ല. അതേസമയം, ദൈവ വിശ്വാസികളെ ആദരിക്കുക എന്റെ സ്വഭാവമാണ്’- അക്ഷര പറയുന്നു. ബുദ്ധമത സന്ദേശങ്ങള്‍ എനിക്ക് വളരെ ഇഷ്ടമാണെന്നും ആ തത്വങ്ങളെ ഞാന്‍ പിന്തുടരുകയാണെന്നും അക്ഷര കൂട്ടിച്ചേര്‍ത്തു.

ഏറെ കാലമായി അക്ഷര ബുദ്ധമതം സ്വീകരിച്ചു എന്ന രീതിയിലുള്ള വാര്‍ത്തകള്‍ വന്നിരുന്നു. പക്ഷെ അക്ഷര അന്നൊന്നും ഒരു സ്ഥിരീകരണം നല്‍കിയിരുന്നില്ല. മുമ്പ് കമല്‍ ഹാസന്‍ തന്നെ അക്ഷരയോട് ഈ വിഷയത്തെ കുറിച്ച് ചോദിച്ചെങ്കിലും താന്‍ മതം മാറിയിട്ടില്ല എന്ന് തന്നെയായിരുന്നു അന്ന് അക്ഷരയുടെ മറുപടി. എന്നാല്‍ ബുദ്ധമതം തന്നെ വല്ലാതെ ആകര്‍ഷിക്കുന്നുവെന്നും അതൊരു ജീവിത രീതിയാണെന്നന്നും ട്വീറ്റ് ചെയ്തുകൊണ്ടാണ് അക്ഷര ഇപ്പോള്‍ ബുദ്ധമതം സ്വീകരിച്ചതുമായി ബന്ധപ്പെട്ട് വിശദീകരണം നല്‍കിയിരിക്കുന്നത്.

Loading...

Leave a Reply

Your email address will not be published. Required fields are marked *

More News