Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
തിങ്കള്‍ മുതല്‍ വെള്ളി വരെ, അച്ചായന്‍സ്, ആടുപുലിയാട്ടം തുടങ്ങിയ ചിത്രങ്ങളുടെ സംവിധായകനായ കണ്ണന് താമരക്കുളത്തിനെതിരെ അദ്ദേഹത്തിന്റെ ആദ്യ സിനിമയുടെ നിർമ്മാതാവിന്റെ ദുഃഖം നിറഞ്ഞ പോസ്റ്റ്. പുതിയ ചിത്രമായ ‘ചാണക്യതന്ത്രം’ സിനിമയുടെ പൂജ പോസ്റ്റിന് താഴെയാണ് കണ്ണൻ താമരക്കുള ആദ്യമായി സംവിധാനം ചെയ്ത തമിഴ് ചിത്രത്തിൻറെ നിര്‍മ്മാതാവായ ത്രിലോക് ശ്രീധരന് കമന്റ് ആയി ഇട്ടിരിക്കുന്നത്. ചിത്രം വൻ പരാജയമായിരുന്നെന്നും താൻ ഏറെ സാമ്പത്തിക പ്രതിസന്ധിയിലാണെന്നും തന്നെ സഹായിക്കണമെന്നും നിർമ്മാതാവ് പോസ്റ്റിൽ പറയുന്നുണ്ട്.
കണ്ണൻ താമരക്കുളത്തിന്റെ ആദ്യ ചിത്രമായ ‘സുരൈയഡയല്’ എന്ന തമിഴ് സിനിമയുടെ നിർമ്മാതാവായിരുന്നു ഇദ്ദേഹം. ആ സിനിമ വൻ പരാജയമായിരുന്നു. തുടർന്ന് തനിക്ക് കടുത്ത നഷ്ടമുണ്ടായി. സിനിമ ഏതെങ്കിലും ചാനലിന് വിൽക്കാൻ ഒന്ന് സഹായിക്കണം. അല്ലെങ്കിൽ കുറച്ചു പണം തന്നെങ്കിലും സഹായിക്കണം. അല്ലാത്ത പക്ഷം താൻ ഈ കാര്യം മാധ്യമങ്ങളെയും മറ്റും അറിയിക്കേണ്ട അവസ്ഥയിലാണ്. തന്റെ അവസ്ഥ വളരെ പരിതാപകരമാണെന്നും തന്നെ സഹായിക്കണമെന്നും പറഞ്ഞുകൊണ്ടാണ് കമന്റ് അവസാനിപ്പിക്കുന്നത്.
Leave a Reply