Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
നിതിന്‍ രഞ്ജി പണിക്കരുടെ ഒന്നര വര്‍ഷം മുമ്പിറങ്ങിയ മമ്മുട്ടി ചിത്രം കസബയ്ക്കെതിരെ ഐഎഫ്എഫ്കെയില്‍ നടന്ന ഒരു ഓപ്പണ്‍ ഫോറത്തില്‍ നടി പാര്‍വ്വതി നടത്തിയ വിവാദപരാമര്‍ശങ്ങള്‍ക്ക് പുതിയ മാനം തരുകയാണ് സംവിധായകന്‍ അനില്‍ തോമസ്.
കസബയുടെ പേരില്‍ ഇപ്പോള്‍ ഉടലെടുത്തിരിക്കുന്ന വിഷയം ആസൂത്രിതവും ചര്‍ച്ചയായ മറ്റൊരു വിഷത്തില്‍ നിന്ന് ശ്രദ്ധ തിരിക്കാനുള്ള നീക്കവുമാണെന്നാണ് ഇദ്ദേഹം പറയുന്നത്.
പതിനാല് വര്‍ഷത്തിന് ശേഷം മികച്ച നടിക്കുള്ള ദേശീയ പുരസ്‌കാരം സുരഭി ലക്ഷ്മിയിലൂടെ കേരളത്തിലേക്ക് എത്തിച്ച ചിത്രമാണ് മിന്നാമിനുങ്ങ്. ഈ ചിത്രത്തിന് ഐഎഫ്എഫ്കെയില്‍ പ്രദര്‍ശനാനുമതി നിഷേധിച്ചു. സംസ്ഥാന പുരസ്‌കാരം നേടിയ നടി വരെ ഉത്ഘാടന വേദി പങ്കിട്ടപ്പോള്‍ അധികൃതര്‍ സുരഭിയെ മറന്നു.
ഇതിനെതിരെ ഒരു സംസാരിക്കാനോ പിന്തുണ നല്‍കാനോ സിനിമയിലെ വനിതകള്‍ക്ക് വേണ്ടിയെന്ന പേരില്‍ രൂപീകരിക്കപ്പെട്ട സംഘടന മുതിര്‍ന്നിരുന്നില്ല. അതിനാല്‍ ഈ വിഷയം കരുതിക്കൂട്ടി മാറ്റാന്‍ വേണ്ടിയാണ് മറ്റൊരു വിഷയം എടുത്തിട്ടിരിക്കുന്നത്.
സുരഭി വിഷയത്തില്‍ മൗനമായിരുന്ന വനിത സംഘടനയാണ് സ്ത്രീ വിരുദ്ധ പരാമര്‍ശങ്ങളുടെ പേരില്‍ ഒന്നര വര്‍ഷത്തിന് ശേഷം കസബയെ വിവാദമാക്കുന്നതും. നടി പാര്‍വ്വതി കസബയേക്കുറിച്ചും നടന്‍ മമ്മൂട്ടിയേക്കുറിച്ചും നടത്തി പരാമര്‍ശങ്ങളാണ് വിവാദത്തിലേക്ക് എത്തിയത്. ഈ രീതിയിലേക്കുള്ള ശ്രമങ്ങള്‍ ആസൂത്രിതം ആണെന്നാണ് സുരഭിക്ക് ദേശീയ അവാര്‍ഡ് നേടിക്കൊടുത്ത മിന്നാമിനുങ്ങ് സിനിമയുടെ സംവിധായകന്‍ കൂടിയായ ഇദ്ദേഹത്തിന്റെ അഭിപ്രായം.
പതിനാല് വര്‍ഷത്തിന് ശേഷം മികച്ച നടിക്കുള്ള ദേശീയ പുരസ്‌കാരം സുരഭി ലക്ഷ്മിയിലൂടെ കേരളത്തിലേക്ക് എത്തിച്ച ചിത്രമാണ് മിന്നാമിനുങ്ങ്. ഈ ചിത്രത്തിന് ഐഎഫ്എഫ്കെയില്‍ പ്രദര്‍ശനാനുമതി നിഷേധിച്ചു. മലയാള സിനിമയിലെ വനിതകള്‍ക്ക് വേണ്ടി രൂപീകരിക്കപ്പെട്ടതെന്ന് പറയപ്പെടുന്ന വിമന്‍ ഇന്‍ സിനിമ കളക്ടീവ് എന്ന സംഘടന ഇക്കാര്യത്തില്‍ തീര്‍ത്തും മൗനം പാലിച്ചു. ഇതില്‍ നിന്ന് ജനശ്രദ്ധയും മാധ്യമ ശ്രദ്ധയും തിരിക്കുന്നതിന് വനിത സംഘടന പ്രവര്‍ത്തകര്‍ കളിച്ച ചീപ്പ് പൊളിറ്റിക്സാണ് കസബ വിവാദമെന്ന് അനില്‍ തോമസ് ആരോപിക്കുന്നു.
Leave a Reply