Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

April 26, 2024 8:02 am

Menu

Published on January 27, 2014 at 12:47 pm

7 വയസ്സുകാരിയെ പീഡിപ്പിക്കാന്‍ ശ്രമിച്ച 12 വയസ്സുകാരന്‍ അറസ്റ്റില്‍

a-12-year-old-boy-was-arrested-for-allegedly-attempting-rape-on-a-seven-year-old-girl

പീഡനങ്ങളും അക്രമങ്ങളും തുടർക്കഥകളായി മാറിക്കൊണ്ടിരിക്കുന്ന ഈ ലോകത്ത് മനുഷ്യഗണത്തിന് തന്നെ അപമാനമാകുന്ന നിരവധി വാര്‍ത്തകളാണ് ഓരോ ദിവസവും പുറത്തു വന്നുകൊണ്ടിരിക്കുന്നത്. എന്നാല്‍ ഇപ്പോള്‍ ലോകത്തെ ഞെട്ടിപ്പിക്കുന്നത് പീഡനങ്ങളിലും കൊലപാതകങ്ങളിലും വില്ലരായി എത്തുന്നത് കുട്ടികളാണെന്നുള്ളതാണ്. കുട്ടികുറ്റവാളികളുടെ എണ്ണം വര്‍ഷാ വര്‍ഷവും കൂടിക്കൂടി വരികയാണ്. ഒടുവില്‍ റിപ്പോര്‍ട്ട് പുറത്തു വരുമ്പോള്‍ ഏഴ് വയസ്സുകാരിയെ പന്ത്രണ്ട് വയസ്സുകാരന്‍ പീഡിപ്പിക്കാന്‍ ശ്രമിച്ചെന്നാണ് കേള്‍ക്കുന്നത്. കുട്ടികുറ്റവാളിയാകട്ടെ പെണ്‍കുട്ടിയുടെ അയല്‍വാസിയും. ഗ്രേറ്റര്‍ നൊയിഡയിലെ ജാര്‍ച്ച ഏരിയയിലാണം സംഭവം.ചോക്ലേറ്റ് നല്‍കി കുട്ടിയെ 12 വയസ്സുകാരന്‍ ആളൊഴിഞ്ഞ സ്ഥലത്തേക്ക് കൂട്ടിക്കൊണ്ടുപോകുകയായിരുന്നു. റാസല്‍ പൂര്‍ വില്ലേജ് വാസികളാണ് ഇരുവരും. കുട്ടികുറ്റവാളി പീഡിപ്പിക്കാനായി അടുത്തപ്പോള്‍ പെണ്‍കുട്ടി ഉറക്കെ കരയാന്‍ തുടങ്ങി. ഇതോടെ പന്ത്രണ്ട് വയസ്സുകാരന്‍ കുട്ടിയെ അവിടെ ഉപേക്ഷിച്ച് രക്ഷപ്പെട്ടു. ബഹളം കേട്ട് ഓടിയെത്തിയ നാട്ടുകാര്‍ പെണ്‍കുട്ടിയെ രക്ഷപ്പെടുത്തുകയും വിവരം മതാപിതാക്കളെ അറിയിക്കുകയുമായിരുന്നു. തുടര്‍ന്ന് ജര്‍ച്ച പൊലീസില്‍ പരാതി നല്‍കി. പരാതി ലഭിച്ചതിൻറെ അടിസ്ഥാനത്തില്‍ അന്വേഷണം ആരംഭിച്ചതായി പൊലീസ് ഉദ്യോഗസ്ഥര്‍ പറഞ്ഞു. സംഭവവുമായി ബന്ധപ്പെട്ട് പന്ത്രണ്ട് വയസ്സുകാരനെ പോലീസ് പിടികുടി

Loading...

Leave a Reply

Your email address will not be published.

More News