Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

July 27, 2024 7:07 am

Menu

Published on November 21, 2013 at 12:11 pm

ഫേസ്ബുക്കിലൂടെ അപമാനിക്കപ്പെട്ടതില്‍ മനംനൊന്ത് പതിനാലുകാരി ആത്മഹത്യ ചെയ്തു

a-14-year-old-girl-was-allegedly-committed-suicide

മുംബൈ:ഫേസ്ബുക്കില്‍ ഒരു യുവാവുമായുണ്ടായ ചാറ്റിങുമായി ബന്ധപ്പെട്ട മാനസിക സംഘര്‍ഷത്തിനൊടുവില്‍ 14 കാരി ആത്മഹത്യ ചെയ്തു.മുംബൈയ്ക്ക് സമീപം കാണ്ഡിവിളിയിലെ ഒമ്പതാം ക്ലാസ് വിദ്യാര്‍ഥിനിയാണ് ഫേസ്ബുക്കില്‍ നേരിട്ട അപമാനം താങ്ങാനാകാതെ ജീവനൊടുക്കിയത്.16 കാരനായ ഒരു കൗമാരക്കാരനാണ് തങ്ങളുടെ മകളുടെ മരണത്തിന് പിന്നിലെന്ന് മാതാപിതാക്കള്‍ ആരോപിച്ചു.പെണ്‍കുട്ടിയുടെ ഫെയ്‌സ്ബുക്ക് പേജില്‍ നിരന്തരം മോശം ചിത്രങ്ങളും സ്റ്റാറ്റസുകളും പോസ്റ്റ് ചെയ്യുകയായിരുന്നു എന്നാണ് പരാതി.കണ്ഡീവലി വെസ്‌ററില്‍ താമസക്കാരിയായിരുന്ന പെണ്‍കുട്ടി ഒന്‍പതാം ക്ലാസ്സ് വിദ്യാര്‍ത്ഥിനി ആയിരുന്നു.ചൊവ്വാഴ്ച്ച വൈകുന്നേരം കിടപ്പുമുറിയില്‍ വാതിലടച്ചിരുന്ന് പഠിക്കുകയായിരുന്നു മകളെന്ന് പെണ്‍കുട്ടിയുടെ അമ്മ പറഞ്ഞു.ആറ് മണിയോടെ വിളിച്ചിട്ടും മകള്‍ വിളികേള്‍ക്കാത്തതിനെത്തുടര്‍ന്ന് നോക്കിയപ്പോഴാണ് കെട്ടിത്തൂങ്ങി മരിച്ച നിലയില്‍ കുട്ടിയെ കണ്ടെത്തിയത്.കുട്ടിയുടെ അച്ഛന്‍ വാതില്‍ തകര്‍ത്ത് അകത്തുകടന്നെങ്കിലും അപ്പോഴേക്കും പെണ്‍കുട്ടിയുടെ ജീവന്‍ നഷ്ടമായിരുന്നു.മകളെ ഫെയ്‌സ്ബുക്ക് വഴി ശല്യം ചെയ്യുന്നു എന്ന് കാട്ടി നാലു ദിവസം മുന്‍പ് പോലീസിനെ സമീപിച്ചിരുന്നു എങ്കിലും പോലീസ് പരാതി കാര്യമായി എടുക്കാന്‍ തയ്യാറായിരുന്നില്ല എന്ന് പെണ്‍കുട്ടിയുടെ പിതാവ് ആരോപിച്ചു.പെണ്‍കുട്ടിയെ ഫെയ്‌സ്ബുക്ക് വഴി ശല്യം ചെയ്ത ആളെ തിരിച്ചറിഞ്ഞതായി പോലീസ് അറിയിച്ചു.എന്നാല്‍ ഇതുവരെ അറസ്റ്റ് ചെയ്തിട്ടില്ല.മൃതദേഹം പോസ്റ്റ്‌മോര്‍ട്ടത്തിനായി അയച്ചിരിക്കുകയാണ് എന്ന് പോലീസ് അറിയിച്ചു

Loading...

Leave a Reply

Your email address will not be published.

More News