Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

September 23, 2026 10:07 am

Menu

Published on January 15, 2014 at 4:20 pm

അനാശാസ്യത്തിനായി 42 കാരിയെ ഓട്ടോയില്‍ വിളിച്ചു കയറ്റി ആസിഡൊഴിച്ച് കൊന്നു;കോട്ടയത്ത് 5 സത്രീ ലൈംഗീക തൊഴിലാളികള്‍ ഉള്‍പ്പെടെ 10 പേര്‍ അറസ്റ്റിൽ

a-42-years-old-women-allegedly-killing-in-kottayam

കോട്ടയം : കോട്ടയം നഗരത്തെ ഞെട്ടിച്ചുകൊണ്ട് പാതിരാകൊലപാതകം. അനാശാസ്യത്തിനായി 42 കാരിയെ ഓട്ടോയില്‍ വിളിച്ചു കയറ്റിയ ശേഷം ആസിഡ് ഒഴിച്ച് കൊലപ്പെടുത്തി.ഇന്നലെ രാത്രിയാണ് സംഭവം.കോട്ടയം നാഗമ്പടം തിരുനക്കര മൈതാനം കേന്ദ്രീകരിച്ച് അനാശാസ്യം നടത്തി ജീവിക്കുന്ന 42 കാരിയായ ശാലിനിയെയാണ് ആസിഡ് ഒഴിച്ച് കൊലപ്പെടുത്തിയത്.സംഭവവുമായി ബന്ധപ്പെട്ട് 5 സ്ത്രീ ലൈംഗീക തൊഴിലാളികള്‍ ഉള്‍പ്പെടെ 10 പേരെ പോലീസ് അറസ്റ്റു ചെയ്തു. രാത്രി ഒമ്പതരയോടെ വയസ്‌ക്കരയ്ക്കു മുന്നില്‍വെച്ചാണ് ആക്രമണം ഉണ്ടായത്. അനാശാസ്യത്തിനായി വിളിച്ചു കൊണ്ടുപോയവരാണ് കൊലപാതകത്തിന് പിന്നിലെന്ന് പോലീസ് അറിയിച്ചു.മുഖത്തും നെഞ്ചിലും മാരകമായി ആസിഡ് വീണ് പൊള്ളലേറ്റ യുവതിയെ പോലീസെത്തി കോട്ടയം മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചെങ്കിലും 11 മണിയോടെ മരണപ്പെടുകയായിരുന്നു.മാരകമായി പൊള്ളലേറ്റ ശാലിനിയില്‍ നിന്നും മൊഴി രേഖപ്പെടുത്താന്‍ പോലീസ് ശ്രമിച്ചെങ്കിലും സാധിച്ചിരുന്നില്ല.കൊലപാതകത്തിന് പിന്നില്‍ ലൈംഗീക തൊഴിലാളികള്‍ തമ്മിലുള്ള കുടിപ്പകയാണോയെന്നും പോലീസിന് സംശയമുണ്ട്.അതേസമയം മരിച്ച ശാലിനി വനിതാ പോലീസിനെ ആക്രമിച്ചതുള്‍പ്പെടെ നിരവധി കേസ്സുകളിലെ പ്രതിയാണ്.ളാഹ സ്വദേശിയായ ശാലിനി ഏതാനും വര്‍ഷങ്ങളായി കോട്ടയം കേന്ദ്രമാക്കി അനാശാസ്യ പ്രവര്‍ത്തനം നടത്തിവരികയായിരുന്നു.അനാശാസ്യത്തിന് യുവാക്കളെ ഓട്ടോറിക്ഷയില്‍ തട്ടിക്കൊണ്ടുപോയി പണം തട്ടിയ നിരവധി സംഭവങ്ങളിലും ശാലിനി നേതൃത്വം നല്‍കിയതായി പോലീസിന് വിവരം ലഭിച്ചിട്ടുണ്ട്.

Loading...

Leave a Reply

Your email address will not be published. Required fields are marked *

More News