Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

March 3, 2026 11:07 am

Menu

Published on February 12, 2014 at 5:22 pm

മുടി വെട്ടാനെത്തിയ ആറ് വയസുകാരിയെ ബാര്‍ബര്‍ പീഡിപ്പിച്ചു

a-6-years-old-baby-was-rapped-by-barber

മുടി വെട്ടുന്നതിനിടെ ആറ് വയസുകാരിയെ  ബാര്‍ബര്‍ പീഡിപ്പിച്ചു.നെയ്യാറ്റിന്‍കരയിലെ മഞ്ചവിളാകം കാരക്കോണം റോഡില്‍ ഇലിപ്പോട്ടുകോണം ജംഗ്ഷനിലെ ബാര്‍ബര്‍ ഷോപ്പിലാണ് നാടിനെ നടുക്കുന്ന ഈ സംഭവം നടന്നത്. പീഡനത്തിന് ഇരയായ കുട്ടിയുടെ അച്ഛന്‍ ഗള്‍ഫിലായതിനാല്‍ അമ്മയായിരുന്നു മകളെ മുടി വെട്ടിക്കാന്‍ കൊണ്ടുപോയത്. മുടി വെട്ടിക്കാന്‍ കടയില്‍ ഇരുത്തിയ ശേഷം അമ്മ പുറത്ത് സാധനങ്ങള്‍ വാങ്ങാന്‍ പോയി. അമ്മ തിരിച്ചെത്തിയപ്പോള്‍ മകള്‍ കടയ്ക്കുള്ളിലിരുന്ന് കരയുന്നതാണ് കണ്ടത്. വിവരം ചോദിച്ചപ്പോഴാണ് ബാര്‍ബര്‍ പീഡിപ്പിച്ച വിവരം അറിയുന്നത്. ഇതിനിടെ ബാര്‍ബര്‍ ഓടി രക്ഷപ്പെട്ടു. കണ്ണൂര്‍ സ്വദേശിയായ ബാര്‍ബറെക്കുറിച്ച് നാട്ടുകാര്‍ക്ക് കൂടുതല്‍ അറിവൊന്നുമില്ല. ഇയാളെ കണ്ടെത്താന്‍ മാരായമുട്ടം പൊലീസ് അന്വേഷണം ആരംഭിച്ചു.

Loading...

Leave a Reply

Your email address will not be published. Required fields are marked *

More News