Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

September 6, 2026 7:56 am

Menu

Published on November 28, 2013 at 9:44 am

നടി ആശാശരത്തിനെതിരെ വഞ്ചനാകുറ്റത്തിന് കേസ്

a-case-has-been-registered-against-actress-asha-sharath-for-fraudary

കാസര്‍ഗോഡ്:പ്രശസ്ത സിനിമ സീരിയല്‍ താരവും നര്‍ത്തകിയുമായ ആശാ ശരത്തിനെതിരെ വഞ്ചനാ കുറ്റത്തിന് കേസ്‌.കാസര്‍ഗോഡ് സ്വദേശിനിയായ സ്ത്രീ നല്‍കിയ പരാതിയിന്മേല്‍ കാസര്‍ഗോഡ് ചന്തേര പോലിസ്‌ ആണ് കേസ്‌ എടുത്തത്‌.പടന്ന എടക്കാട് സ്വദേശി സൈഫുനിസ്സ എന്ന സ്ത്രീയാണ് പരാതിക്കാരി.തന്റെ ജ്വല്ലറി ഷോപ്പിന്റെ ഉദ്ഘാടനത്തിന് വരാമെന്നേറ്റ ആശാ ശരത്ത് വരാതെ പറ്റിച്ചു എന്നാരോപിച്ചാണ് സൈഫുന്നിസ പൊലീസില്‍ പരാതി നല്‍കിയത്. ഉദ്ഘാടനത്തിന് എത്താമെന്നേറ്റ് മൊബൈല്‍ ഫോണും സ്വര്‍ണാഭരണങ്ങളും നടി തന്നില്‍ നിന്ന് കൈപ്പറ്റിയതായും പരാതിക്കാരി പറയുന്നു.ഒരു സ്വകാര്യ ചാനലിലെ മെഗാ പരമ്പരയിലൂടെ പ്രശസ്തയായ ആശ ഇപ്പോള്‍ തിരക്കുള്ള സിനിമാ താരം കൂടിയാണ്.സീരിയലും സിനിമയും നൃത്തവും ഒരുമിച്ചു കൊണ്ടുപോകുന്ന ഈ കലാകാരിക്ക് ആരാധകര്‍ ഏറെയായപ്പോഴാണ് ഉദ്ഘാടനച്ചടങ്ങുകളില്‍ ക്ഷണിക്കപ്പെട്ടത്.അത് ഇങ്ങനെയുമായി.

Loading...

Leave a Reply

Your email address will not be published. Required fields are marked *

More News