Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

September 23, 2026 12:11 pm

Menu

Published on December 4, 2013 at 11:54 am

ഭാര്യയെ കൊന്ന് കഷ്ണങ്ങളാക്കി ഫ്രിഡ്ജില്‍ ഒളിപ്പിച്ച ഭർത്താവ് പിടിയിൽ

a-man-has-been-arrested-for-allegedly-murdering-his-wife

മുംബൈ:ഭാര്യയെ കൊന്ന് കഷ്ണങ്ങളാക്കി ഫ്രിഡ്ജില്‍ ഒളിപ്പിച്ച ഭർത്താവ് പൊലീസ് പിടിയിലായി.മുംബൈയിലെ ഭയാന്ദറിലാണ് സംഭവം.ഗിരീഷ് കോട്ടെ(35) എന്ന യുവാവാണ് ഭാര്യ മധുബന്തി(32) നെ കൊലപ്പെടുത്തിയത്.കൊലപ്പെടുത്തിയ ശേഷം സ്ത്രീയെ നാല് കഷ്ണങ്ങളായി മുറിച്ചു.മൂന്ന് കഷ്ണങ്ങള്‍ ഫ്രിഡ്ജിനുള്ളിലും ഒരെണ്ണം കിടപ്പ് മുറിയിലും ഒളിപ്പിച്ച നിലയിലായിരുന്നു.ഗിരീഷിന്റെ സഹോദരനാണ് പോലീസിൽ വിവരമറിയിച്ചത്.ഗിരീഷിനെ പോലീസ് അറസ്റ്റു ചെയ്തു.കൊലപാതകം നടന്നതെന്നാണെന്ന് വ്യക്തമല്ല.പോസ്റ്റ്‌മോര്‍ട്ടത്തിന് ശേഷം മാത്രമേ അക്കാര്യം സ്ഥിരീകരിയ്ക്കാന്‍ കഴിയൂ. എന്നാൽ യുവതിയ്ക്ക് ഫ്രഞ്ച് പാസ്‌പോര്‍ട്ട് ഉണ്ടായിരുന്നെന്നും ഇതിനെച്ചൊല്ലിയുള്ള തര്‍ക്കമാണ് കൊലപാതകത്തില്‍ കലാശിച്ചതെന്നും പറയുന്നു.ദമ്പതിമാര്‍ ഇടയ്ക്ക് വഴക്കിടാറുണ്ടെന്ന് സഹോദരനും പറഞ്ഞു.കൊലപാതകം നടത്തിയാതിന്റെ കാരണം എന്താണെന്ന് സഹോദരനോട് ഗിരീഷ് പറഞ്ഞിരുന്നു.എന്നാല്‍ ഇയാള്‍ ഭാര്യയെ കഷ്ണങ്ങളാക്കി ഫ്രിഡ്ജില്‍ ഒളിപ്പിച്ച കാര്യം സഹോദരനറിയില്ലായിരുന്നു.ഈ വിവരം പോലീസിനെ അറിയിച്ചതിനെ തുടർന്ന് നടത്തിയ തിരച്ചിലിലാണ് കഷ്ണങ്ങളാക്കിയ ശരീരഭാഗങ്ങൾ കണ്ടെത്താൻ കഴിഞ്ഞത്.നക്ഷത്രടവറിലെ ഫ്ളാറ്റില്‍ കഴിഞ്ഞ ഏഴ്മാസമായി വാടകയ്ക്ക് താമസിയ്ക്കുകയായിരുന്നു ദമ്പതിമാര്‍. ഇവര്‍ക്ക് രണ്ട് വയസ്സുള്ള ഒരു മകനുണ്ട്.

Loading...

Leave a Reply

Your email address will not be published. Required fields are marked *

More News