Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

April 15, 2026 10:31 pm

Menu

Published on April 21, 2014 at 12:01 pm

കുമളി ബസ് സ്റ്റാന്‍ഡില്‍ യുവതിയെ കഴുത്തറുത്ത് കൊലപ്പെടുത്തി

a-man-killed-by-woman-at-kumali

തൊടുപുഴ: കുമളി ബസ്സ്റ്റാന്‍ഡില്‍ യുവതിയുടെ മൃതദേഹം കഴുത്തറുത്ത് കൊന്ന നിലയില്‍ കണ്ടെത്തി.തമിഴ്‌നാട് സ്വദേശിനി അന്നലക്ഷ്മി(30)യെയാണ് കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തിയത്.സംഭവത്തിൽ തമിഴ്നാട് സ്വദേശിയായ പ്രതി മണികണ്ഠനെ പൊലീസ് കസ്റ്റഡിയിലെടുത്തു. നേരത്തെ വേറെ വേറെ വിവാഹം കഴിച്ചിരുന്ന ഇരുവരും കുറച്ചു കാലമായി ഒരുമിച്ചു താമസിക്കുകയായിരുന്നു. അടുത്ത കാലത്തായി അന്നലക്ഷ്മിയും മണികണ്ഠനും തമ്മില്‍ പ്രശ്‌നങ്ങള്‍ ഉണ്ടായിരുന്നതായി പൊലീസ് പറഞ്ഞു. അന്നലക്ഷ്മി മറ്റൊരാളുമായി അടുപ്പത്തിലാണെന്ന് സംശയിച്ച് മണികണ്ഠന്‍ പ്രശ്‌നങ്ങളുണ്ടാക്കിയിരുന്നതായി പറയുന്നു. മണ്ണു പണിക്കു വേണ്ടി കുമളിയില്‍ എത്തിയതാണ് ഇരുവരുമെന്ന് പൊലീസ് പറഞ്ഞു. ബസ് സ്റ്റാന്റില്‍ വെച്ച് ഇരുവരും തമ്മില്‍ വാക്കേറ്റമുണ്ടായി .ഇതാകാം കൊലപാതകത്തില്‍ കലാശിച്ചതായിരിക്കാമെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം.

Loading...

Leave a Reply

Your email address will not be published. Required fields are marked *

More News