Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

July 27, 2024 10:23 am

Menu

Published on June 19, 2013 at 4:14 am

ഭാര്യയുടെ നഗ്നചിത്രം ഇമെയിലിലൂടെ പ്രചരിപ്പിച്ച ഭര്‍ത്താവ് പിടിയില്‍

a-man-was-arrested-on-sending-obscene-photos-of-his-wife

ഹൈദരാബാദ്: ഭാര്യയുടെ നഗ്നചിത്രം ഇമെയിലിലൂടെ പ്രചരിപ്പിച്ച സോഫ്റ്റ്‌വെയര്‍ എന്‍ജിനീയറായ നന്ദകുമാര്‍ ജെയ്-നെയാണ് ആന്ധ്ര പോലിസ് അറസ്റ്റ് ചെയ്തത്ആദ്യ വിവാഹം മറച്ചുവെച്ചാണ് തന്നെ വിവാഹം കഴിച്ചതെന്നാരോപിച്ച് ഗുണ്ടൂര്‍ സ്വദേശിനിയായ പെണ്‍കുട്ടി വിവാഹമോചനത്തിന് അപേക്ഷ നല്‍കിയിരുന്നു. വിവാഹമോചനം ആവശ്യപ്പെട്ടതിനാലാണ് അയാൾ ഭാര്യയോട് ഈ കടുംകൈ ചെയ്തത്.

ജോലിക്കായി പെണ്‍കുട്ടി അമേരിക്കയിലേക്ക് പോയതിനുശേഷം ഭാര്യവീട്ടുകാരെ വിളിച്ചും ഇയാള്‍ നിരന്തരം ഭീഷണി മുഴക്കിയിരുന്നു. യുവതിയുടെ പേരിനോട് സാമ്യമുള്ള ഇമെയില്‍ ഐഡികള്‍ ഉണ്ടാക്കിയായിരുന്നു ഫോട്ടോകള്‍ അയച്ചത്. തന്നെയും കുടുംബത്തേയും അപകീര്‍ത്തിപ്പെടുത്താനുള്ള ബോധപൂര്‍വമായ ശ്രമമാണ് നന്ദകുമാര്‍ നടത്തുന്നതെന്ന് യുവതി പരാതിയില്‍ ആരോപിച്ചു.ഇതില്‍ കുപിതനായ നന്ദകുമാര്‍ ബന്ധുക്കള്‍ക്കും അടുത്ത കൂട്ടുകാര്‍ക്കും ഭാര്യയുടെ നഗ്നഫോട്ടോകള്‍ അയച്ചുകൊടുക്കുകയായിരുന്നു. യുവതി നല്‍കിയ സൈബര്‍ കേസ് അനുസരിച്ച് ആന്ധ സിഐഡി വിഭാഗമാണ് കേസ് അന്വേഷിച്ചത്.

Loading...

Leave a Reply

Your email address will not be published.

More News