Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

January 21, 2026 9:40 am

Menu

Published on November 22, 2013 at 1:20 pm

ബോളിവുഡ് താരം ഷാറൂഖാന്റെ വീട്ടിൽ തീപിടുത്തം!

a-minor-fire-broke-out-in-bollywood-star-shahrukh-khans-house-in-bandhra

മുംബൈ:ബോളിവുഡ് സൂപ്പര്‍സ്റ്റാര്‍ ഷാറൂഖാന്റെ വീട്ടിൽ ചെറിയ തീപിടുത്തം.ബാന്ദ്രയില്‍ സ്ഥിതി ചെയ്യുന്ന താരത്തിന്റെ’മന്നത്’എന്ന വീട്ടിലാണ് വ്യാഴാഴ്ച തീപിടുത്തമുണ്ടായത്.വസതിയുടെ എട്ടാം നിലയിലെ ബാത്ത്‌റൂമിലാണ് തീപിടിച്ചത്.ഒരു എക്‌സ്‌ഹോസ്റ്റ് ഫാനിലുണ്ടായ ഷോട്ട് സര്‍ക്യൂട്ടാണ് തീപിടിക്കാന്‍ കാരണമായത്.ആര്‍ക്കും പരിക്കൊന്നും സംഭവിച്ചിട്ടില്ല.വ്യാഴാഴ്ച രാത്രി പതിനൊന്ന് മണിയോടെയാണ് സംഭവം.സംഭവം നടന്നപ്പോള്‍ തന്നെ സെക്യൂരിറ്റി ഗാര്‍ഡന്‍ ഫയര്‍ഫോഴ്‌സിനെയും സാങ്കേതിക വിദഗ്ധരെയും വിളിച്ചുവരുത്തി.മിനിട്ടുകള്‍ക്കുള്ളില്‍ രണ്ട് ഫയര്‍ എന്‍ജിനും ജമ്പോ ടാങ്കറുമായി അവരെത്തുമ്പോഴേക്കും തീ അണഞ്ഞിരുന്നു.അപകടകരമായ തീ ആയിരുന്നില്ലെന്നും ഒന്ന് വെള്ളം ഒഴിച്ചാല്‍ അണയാവുന്നതേ ഉണ്ടായിരുന്നുള്ളൂവെന്നും ഫയര്‍ഫോഴ്‌സ് ഉദ്യോഗസ്ഥര്‍ അറിയിച്ചു. കാര്യമായ നാശ നഷ്ടങ്ങള്‍ ഒന്നും തന്നെ വീട്ടില്‍ ഉണ്ടായിട്ടുമില്ല.

Loading...

Leave a Reply

Your email address will not be published. Required fields are marked *

More News



Warning: Undefined array key "data" in /home/wordpress/nirbhayam/wp-content/themes/nirbhayam/footer.php on line 33