Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

July 27, 2024 7:50 am

Menu

Published on November 25, 2013 at 1:59 pm

ഭാര്യയുടെ ബാഗിനുള്ളില്‍ സിഗരറ്റ്;വിവാഹം കഴിഞ്ഞ് മൂന്നംമാസം ഭർത്താവ് വിവാഹമോചനം തേടി

a-saudi-man-divorced-his-wife-after-finding-a-cigarette-in-her-bag

റിയാദ്:ഭാര്യയുടെ ഹാന്‍ഡ് ബാഗിനുള്ളില്‍ സിഗരറ്റ് കണ്ടതിനെ തുടര്‍ന്ന് നവവധുവിനെ ഭര്‍ത്താവ് മൊഴിചൊല്ലി.മൂന്ന് മാസങ്ങള്‍ക്ക് മുന്‍പാണ് ഇവര്‍ വിവാഹിതരായത്.ഭാര്യയുടെ ബാഗ് പരിശോധിയ്ക്കുന്നതിനിടയിലാണ് സൗദിക്കാരനായ യുവാവ് ബാഗിനുളളില്‍ സിഗരറ്റ് കണ്ടത്.ഭാര്യയെട് സിഗരറ്റ് എങ്ങനെ ബാഗിനുള്ളില്‍ വന്നുവെന്ന് യുവാവ് അന്വേഷിച്ചു.
സിഗരറ്റ് ബാഗില്‍ വന്നതെങ്ങനെയാണെന്നറിയില്ലെന്നും തന്റെയറിവോടെയല്ലെന്നും യുവതി പ്രതികരിച്ചു.ഒകാസ് എന്ന അറബ് ദിനപത്രമാണ് വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തത്.ജസന്‍ പ്രവിശ്യയിലാണ് സംഭവം നടക്കുന്നത്.സംഭവത്തെ തുടര്‍ന്ന് സ്ത്രീയെ മൊഴി ചൊല്ലുകയായിരുന്നു യുവാവ്.താന്‍ നിരപരാധിയാണെന്നും വിവാഹബന്ധം വേര്‍പെടുത്തരുതെന്നും യുവതി പലതവണ ഭര്‍ത്താവിനോട് അപേക്ഷിച്ചു.ബന്ധുക്കളും യുവാവുമായി മദ്ധ്യസ്ഥ ചര്‍ച്ചകള്‍ നടത്തിയെങ്കിലും പരാജയപ്പെട്ടു.സൗദിയിൽ ആറുലക്ഷം സ്ത്രീകൾ പുകവലിക്കുന്നുവെന്നാണ് കണക്ക്.

Loading...

Leave a Reply

Your email address will not be published.

More News