Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

September 13, 2026 6:51 pm

Menu

Published on November 14, 2013 at 1:39 pm

ദില്ലിയിൽ മൂന്നുവയസ്സുകാരിയെ 10വയസ്സുകാരന്‍ ബലാത്സംഗം ചെയ്തു

a-three-year-old-girl-was-raped-by-a-10-year-old-boy

ദില്ലി:ദില്ലിയില്‍ പത്ത് വയസ്സുകാരന്‍ മൂന്ന് വയസ്സുള്ള പെണ്‍കുഞ്ഞിനെ ബലാത്സംഗം ചെയ്തു.വടക്കന്‍ ദില്ലിയിലെ അമന്‍ വിഹാര്‍ പ്രദേശത്താണ് മനസാക്ഷിയെ ഞെട്ടിപ്പിക്കുന്ന സംഭവം ഉണ്ടായിരിക്കുന്നത്.വീട്ടില്‍ ഒറ്റയ്ക്കായിരുന്ന പെണ്‍കുഞ്ഞിനെ അയല്‍ വീട്ടിലെ ആണ്‍കുട്ടിയാണ് പീഡിപ്പിച്ചത്.തിങ്കളാഴ്ച വൈകുന്നേരത്തോടെയായിരുന്നു സംഭവം.പെണ്‍കുട്ടിയുടെ വീട്ടില്‍ ടി വി കാണാനായി വന്നിരുന്നതായിരുന്നു അയല്‍വാസി കൂടിയായ ആണ്‍കുട്ടി.പെണ്‍കുഞ്ഞിനെ ബലാത്സംഗം ചെയ്ത ശേഷം ആണ്‍കുട്ടി ഓടിപ്പോകുകയായിരുന്നു.കുഞ്ഞ് കരയാന്‍ തുടങ്ങിയതോടെയാണ് ആണ്‍കുട്ടി പേടിച്ച് വീട്ടില്‍ നിന്നും ഇറങ്ങിയോടിയത്. കുഞ്ഞിന്റെ കരച്ചില്‍ കേട്ട് വന്ന അയല്‍ക്കാരാണ് പോലീസിനെയും പെണ്‍കുഞ്ഞിന്റെ അമ്മയെയും വിവരം അറിയിച്ചത്.പിന്നീട്
ഏറെ നേരത്തെ തിരച്ചിലിനൊടുവില്‍ പോലീസ് ആണ്‍കുട്ടിയെ കണ്ടെത്തി.കുട്ടിയെ ദുര്‍ഗുണ പരിഹാരശാലയില്‍ സൂക്ഷിച്ചിരിക്കുകയാണ് എന്ന് പോലീസ് ഉദ്യോഗസ്ഥര്‍ പറഞ്ഞു.ആശുപത്രിയില്‍ പ്രവേശിപ്പിച്ച മൂന്നുവയസ്സുകാരിയെ വൈദ്യപരിശോധനയ്ക്ക് വിധേയയാക്കി.പരിശോധനയില്‍ കുട്ടി പീഡനത്തിന് ഇരയായതായി വ്യക്തമായിട്ടുണ്ട്.

Loading...

Leave a Reply

Your email address will not be published. Required fields are marked *

More News