Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

April 30, 2025 10:22 am

Menu

Published on November 22, 2013 at 10:35 am

ദില്ലിയിൽ രണ്ടര വയസ്സുകാരി പീഡനത്തിനിരയായി

a-two-and-a-half-year-old-girl-was-allegedly-raped-in-dhilli

ദില്ലി:ദില്ലിയിൽ പിഞ്ചുബാലിക ക്രൂരമായി പീഡനത്തിനിരയായി.ദക്ഷിണ ദില്ലിയിലെ അംബേദ്കര്‍ നഗര്‍ കോളനിയില്‍ വാടകക്ക് താമസിക്കുകയായിരുന്ന അഫ്ഗാനിസ്ഥാന്‍ സ്വദേശിനിയുടെ മകളാണ് ക്രൂരമായി പീഡിപ്പിക്കപ്പെട്ടത്.2013 നവംബര്‍ 21 നാണ് സംഭവംവൈകീട്ട് ആറ് മണിയോടൊണ് കുട്ടിയെ പീഡിപ്പിക്കപ്പെട്ട നിലയില്‍ കണ്ടെത്തിയത്.ഉടന്‍ തന്നെ അടുത്തുള്ള സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചു. അടിയന്തര ചികിത്സക്ക് ശേഷം കുട്ടിയെ സദര്‍ജങ്ക് ആശുപത്രിയിലേക്ക് മാറ്റി.കുട്ടിയുടെ ആരോഗ്യ നില ഇപ്പോള്‍ തൃപ്തി കരമാണെന്ന് ഡോക്ടര്‍മാര്‍ അറിയിച്ചു.എന്നാല്‍ പെണ്‍കുട്ടി ബലാത്സംഗം ചെയ്യപ്പെട്ടതാണോ എന്ന കാര്യം പോലീസ് ഇപ്പോഴും സ്ഥിരീകരിച്ചിട്ടില്ല.മെഡിക്കല്‍ റിപ്പോര്‍ട്ട് ലഭിച്ചതിന് ശേഷം മാത്രമേ ബലാത്സംഗമാണോ അല്ലെങ്കില്‍ എന്തെങ്കിലും അപകടം പറ്റിയതാണോ എന്ന് ഉറപ്പിക്കാനാകൂ എന്നാണ് പോലീസിന്റെ പക്ഷം.തന്റെ മകള്‍ പീഡനത്തിന് ഇരയായത് തന്നെയാണ് എന്നാണ് അമ്മയുടെ വാദം. മകളെ ഉറക്കിക്കിടത്തി വീടിന് പുറത്തിറങ്ങിയതായിരുന്നു ഇവര്‍. അര മണിക്കൂര്‍ കഴിഞ്ഞ് തിരിച്ചെത്തുമ്പോള്‍ ഉറക്കെ കരയുന്ന കുട്ടിയെ ആണ് കണ്ടത്.കുട്ടിയുടെ സ്വകാര്യ ഭാഗത്ത് നിന്ന് രക്തം ഒലിക്കുന്നുണ്ടായിരുന്നു. സംഭവത്തില്‍ പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.

Loading...

Leave a Reply

Your email address will not be published. Required fields are marked *

More News