Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

January 21, 2026 8:53 am

Menu

Published on September 24, 2013 at 10:48 am

ആധാര്‍ കാര്‍ഡ് നിര്‍ബന്ധമാക്കിയിട്ടില്ല : കേന്ദ്രം

aadhar-cards-only-for-indian-nationals-not-compulsory-sc

ന്യൂദല്‍ഹി: ആധാര്‍ കാര്‍ഡ് നിര്‍ബന്ധമാക്കിയിട്ടില്ലന്ന് കേന്ദ്രം സുപ്രീം കോടതിയെ അറിയിച്ചു.കേന്ദ്രത്തിനും ആധാര്‍ കാര്‍ഡ് നല്‍കുന്ന ഏജന്‍സിയായ യുണീക് ഐഡന്‍്റിഫിക്കേഷന്‍ അതോറിറ്റിക്കും വേണ്ടി ഹാജരായ അഭിഭാഷകനാണ് കാര്‍ഡ് നിര്‍ബന്ധമല്ലന്ന് കോടതിയെ അറിയിച്ചത്.പൗരന്മാര്‍ക്ക് സര്‍ക്കാര്‍ സേവനങ്ങള്‍ ലഭിക്കാന്‍ ആധാര്‍ നിര്‍ബന്ധമാക്കരുതെന്ന് സുപ്രീംകോടതി കേന്ദ്ര, സംസ്ഥാന സര്‍ക്കാറുകളോട് ആവശ്യപ്പെട്ടു. അനധികൃത കുടിയേറ്റക്കാര്‍ക്ക് കാര്‍ഡ് നല്‍കരുതെന്നും സുപ്രീംകോടതി സര്‍ക്കാറുകളോട് നിര്‍ദേശിച്ചു.ക്ഷേമ പെന്‍ഷനുകളും മറ്റ് ആനുകൂല്യങ്ങളും ലഭിക്കുന്നതിന് ആധാര്‍ കാര്‍ഡ് നിര്‍ബന്ധമാക്കാനുള്ള ചില സംസ്ഥാനങ്ങളുടെ തീരുമാനത്തെ ചോദ്യം ചെയ്തുകൊണ്ട് സമര്‍പ്പിച്ച ഹരജിയിലാണ് ജസ്റ്റിസുമാരായ ബി.എസ്. ചൗഹാന്‍, എസ്.എ. ബോബ്ഡെ എന്നിവരടങ്ങുന്ന സുപ്രീംകോടതി ബെഞ്ചിന്റെ ഉത്തരവ്. ജനങ്ങള്‍ക്ക് സ്വന്തം ഇഷ്ടപ്രകാരം കാര്‍ഡെടുക്കാമെന്നും കേന്ദ്രം അറിയിച്ചു. ഹരജിക്കാരനായ കര്‍ണാടക ഹൈകോടതിയില്‍നിന്ന് ജഡ്ജിയായി വിരമിച്ച കെ.എസ്. പുട്ടസ്വാമി ഭരണഘടനയുടെ 14ഉം 21ഉം അനുച്ഛദേങ്ങള്‍ക്ക് വിരുദ്ധമാണ് പദ്ധതിയെന്ന് സുപ്രീംകോടതിയെ ബോധിപ്പിച്ചു.

കേരളമടക്കമുള്ള സംസ്ഥാനങ്ങളില്‍ പാചകവാതക സബ്സിഡി ലഭിക്കുന്നതിന് പൊതുമേഖലാ എണ്ണക്കമ്പനികള്‍ ആധാര്‍ നമ്പറുമായി ബന്ധപ്പെടുത്തിയ ബാങ്ക് അക്കൗണ്ട് നിര്‍ബന്ധമാക്കിയത് പ്രതിഷേധത്തിനിടയാക്കിയ ഘട്ടത്തിലാണ് സുപ്രീംകോടതിയുടെ ഇടപെടല്‍. ഇതോടെ പാചകവാതക സബ്സിഡിക്കും ആധാര്‍ നിര്‍ബന്ധമാക്കാന്‍ എണ്ണക്കമ്പനികള്‍ക്ക് കഴിയില്ല. പാര്‍ലമെന്‍റിന്‍െറ ബജറ്റ് സമ്മേളനത്തില്‍ ആധാര്‍കാര്‍ഡുമായി ബന്ധപ്പെട്ട് ചോദ്യമുയര്‍ന്നപ്പോള്‍ പ്രധാനമന്ത്രിക്ക് കീഴിലുള്ള ആസൂത്രണ വകുപ്പ് സഹമന്ത്രി രാജീവ് ശുക്ള ബാങ്ക് അക്കൗണ്ട് തുടങ്ങാനും പാചക വാതക സബ്സിഡി ലഭിക്കാനും ആധാര്‍ കാര്‍ഡ് നിര്‍ബന്ധമല്ല എന്ന് വ്യക്തമാക്കിയിരുന്നു.

Loading...

Leave a Reply

Your email address will not be published. Required fields are marked *

More News



Warning: Undefined array key "data" in /home/wordpress/nirbhayam/wp-content/themes/nirbhayam/footer.php on line 33