Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

April 25, 2024 4:37 pm

Menu

Published on August 28, 2013 at 10:13 am

പാചക വാതകത്തിന് ആധാര്‍ നിര്‍ബന്ധമെന്ന് പെട്രോളിയം മന്ത്രാലയം

aadhar-compulsory-for-gas-subsidy-petrolium-ministry

പാചകവാതക സബ്സിഡി ലഭിക്കണമെങ്കിൽ ആധാര്‍ കാര്‍ഡ് നിര്‍ബന്ധമാണെന്നും മൂന്നു മാസത്തിനകം ആധാര്‍ നമ്പര്‍ ഗ്യാസ് ഏജന്‍സിക്ക് നല്‍കണമെന്നും പെട്രോളിയം മന്ത്രാലയം വ്യക്തമാക്കി.

ഗ്യാസ് സബ്സിഡി നേരിട്ട് ബാങ്ക് അക്കൗണ്ടിലേക്ക് നല്‍കുന്ന പദ്ധതി കേരളത്തില്‍ വയനാട്, പത്തനംതിട്ട ജില്ലകള്‍ ഉള്‍പ്പെടെ രാജ്യത്തെ 20 ജില്ലകളിലാണ് ആദ്യം നടപ്പാക്കിയത്. സെപ്റ്റംബര്‍ ഒന്നുമുതല്‍ ഇത് കേരളത്തിലെ അവശേഷിക്കുന്ന 12 ജില്ലകള്‍ ഉള്‍പ്പെടെ രാജ്യത്തെ 34 ജില്ലകളിലേക്കുകൂടി വ്യാപിപ്പിക്കുകയാണ്.

ആധാര്‍ കാര്‍ഡുമായി ബന്ധിപ്പിച്ച അക്കൗണ്ടിലേക്ക് മാത്രം സബ്സിഡി കൊടുത്താല്‍ മതിയെന്ന് എണ്ണക്കമ്പനികള്‍ക്ക് നിര്‍ദേശം നല്‍കിയിട്ടില്ലെന്നും അതിനാല്‍ ഗ്യാസ് ഏജന്‍സികള്‍ ആധാര്‍ നമ്പര്‍ ആവശ്യപ്പെടേണ്ടതില്ലെന്നും മന്ത്രി പറഞ്ഞിരുന്നു. മന്ത്രി പറഞ്ഞതിന് വിപരീതമാണ് പെട്രോളിയം മന്ത്രാലയം ചൊവ്വാഴ്ച ഇറക്കിയ വാര്‍ത്താക്കുറിപ്പ്.

Loading...

Leave a Reply

Your email address will not be published.

More News