Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

December 11, 2025 11:39 pm

Menu

Published on March 5, 2014 at 3:11 pm

മമ്മൂട്ടിയും മോഹന്‍ലാലും തമ്മിൽ വഴക്ക്; അമീര്‍ തീര്‍ത്തു …???

aamir-khan-calls-truce-between-warring-south-superstar

മമ്മൂട്ടിയും മോഹന്‍ലാലും തമ്മിൽ വഴക്ക്.ഒടുവിൽ ഇവര്‍ തമ്മിലുള്ള വഴക്ക് തീര്‍ക്കാന്‍ ബോളിവുഡിലെ സൂപ്പർ സ്റ്റാർ അമീര്‍ഖാന്‍ മുംബൈയില്‍ നിന്ന് കൊച്ചിയിലെത്തി. ആമിര്‍ പ്രശ്‌നം പറഞ്ഞു തീര്‍ക്കുകുയം ചെയ്തു.കഴിഞ്ഞ ദിവസം മുബൈ ഗോസിപ്പുവീരന്മാര്‍ പൊട്ടിച്ചിറക്കിയ വെടിക്കെട്ടാണിത്.ഇത് കണ്ട് ചിലര്‍ അമ്പരന്നു. സത്യത്തില്‍ അമീര്‍ എത്തിയത് ‘സത്യമേവ ജയതേ എന്ന പരിപാടിയുടെ പ്രചരണത്തിനായിട്ടാണ്. ആമിര്‍ഖാന്‍ കേരളത്തിലെ അംബാസിഡറായി മോഹന്‍ലാലിനെ ക്ഷണിച്ചിരുന്നു. ലാല്‍ സമ്മതിക്കുകയും ചെയ്തു. ഇതു ലോകത്തോടു പറയാനാണു ആമിര്‍ഖാന്‍ കൊച്ചിയിലെത്തിയത്. ഉച്ചയ്ക്കു പത്രസമ്മേളനത്തില്‍ ആമിറിനോടൊപ്പം മോഹന്‍ലാലും പങ്കെടുക്കുകയും ചെയ്തു. ഈ കഥ നമ്മുക്ക് മിക്കവര്‍ക്കും അറിയാം. രാത്രി മമ്മൂട്ടിയെയും മോഹന്‍ലാലിനെയും വിളിച്ച് താജ് ഹോട്ടലില്‍ അമീര്‍ ഖാന്‍ വിരുന്നൊരുക്കി. ഒപ്പം ജനപ്രിയതാരം ദിലീപിനും. എന്നാല്‍ മുംബൈയിലെ പത്രം പ്രചരിപ്പിച്ചത് മോഹന്‍ലാലിന്റെ വീട്ടില്‍ വച്ചായിരുന്നു കൂടിക്കാഴ്ചയെന്നാണ്. മമ്മൂട്ടിയാണ് ആദ്യം താജ് ഹോട്ടലിലെത്തിയത്. ഷൂട്ടിങ് തിരക്ക് മാറ്റിവച്ച് മോഹന്‍ലാല്‍ എത്തുമ്പോഴേക്കും മമ്മൂട്ടിയും അമീറും തമ്മില്‍ കുശലാന്വേഷണങ്ങളൊക്കെ നടത്തി. മോഹന്‍ലാല്‍ കൂടെ വന്നപ്പോള്‍ എല്ലാരും ഒന്നിച്ചിരിരുന്ന് ഭക്ഷണമൊക്കെ ഓഡര്‍ ചെയ്ത് കഴിച്ചു. ജീവിതത്തിലെ എന്റെ ഭാഗ്യങ്ങളിലൊന്നെന്ന് പറഞ്ഞ് അമീര്‍ ഖാന്‍ സൂപ്പര്‍ സ്റ്റാറുകള്‍ക്കൊപ്പം നിന്ന് ഫോട്ടോയ്ക്ക് പോസിചെയ്യുകയും മറ്റും ചെയ്തു. രാത്രി പന്ത്രണ്ട് മണിയോടെ ഇരുവരും മടങ്ങുമ്പോള്‍ കവാടം വരെ വന്ന് അമീര്‍ അവരെ യാത്ര അയക്കുകയും ചെയ്തു. ഇതാണ് സത്യത്തില്‍ സംഭവിച്ചത്.

Loading...

Leave a Reply

Your email address will not be published. Required fields are marked *

More News