Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
ബോളിവുഡ് താരം അമീർഖാൻറെ ജീവന് ഭീഷണിയുള്ളതായി റിപ്പോർട്ട്.ഒന്നിൽ കൂടുതൽ തവണ താരത്തിന് ഭീഷണി ഉണ്ടായിട്ടുണ്ടെന്നാണ് കരുതുന്നത്.സത്യമേവ ജയതേ എന്ന പരിപാടിയിലൂടെ വിവാദങ്ങള്‍ ഉണ്ടാക്കുകയും സമൂഹത്തിലെ ഒരു വിഭാഗക്കാരുടെ ശത്രുത പിടിച്ചു പറ്റുകയും ചെയ്ത അമീർഖാന് സാധാരണ ജനങ്ങളെ ബാധിക്കുന്ന വിഷയങ്ങളില്‍ സ്വന്തം അഭിപ്രായങ്ങൾ തുറന്നു പറയാൻ യാതൊരു മടിയുമുണ്ടായിരുന്നില്ല. ഇക്കാരണങ്ങൾ തന്നെയായിരിക്കും താരത്തിൻറെ ജീവന് ഭീഷണിയുണ്ടായതിൻറെ കാരണവും. എന്തായാലും ഇതിൽ നിന്നും സംരക്ഷണം നേടാൻ താരം 10 കോടിയുടെ ബുള്ളറ്റ്പ്രൂഫ് മെഴ്സിഡസ് ബെന്‍സ് വാങ്ങിയിട്ടുണ്ട്.ഈ കാർ മെഴ്സിഡസ് കമ്പനി അമീർഖാന് വേണ്ടി പ്രത്യേകം നിർമിച്ചതായാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.
Leave a Reply