Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
ന്യൂഡൽഹി: തെരഞ്ഞെടുപ്പില്‍ ജനങ്ങള്‍ക്ക് നല്‍കിയ വാഗ്ദാനം ആം ആദ്മി പാര്‍ട്ടി പാലിച്ചു. എ എ പി യുടെ തെരഞ്ഞെടുപ്പ് വാഗ്ദാനങ്ങളിൽ പ്രധാനപ്പെട്ട രണ്ടെണ്ണമായിരുന്നു സൗജന്യ ജലവിതരണവും വൈദ്യുതി ചാർജ് വെട്ടികുറയ്ക്കലും.ഇത് രണ്ടുമാണ് കേജ്രിവാൾ സർക്കാർ ഇപ്പോൾ നടപ്പിലാക്കിയിരിക്കുന്നത്. വൈദ്യുതി നിരക്ക് പകുതിയായി കുറയ്‌ക്കാനും, ഒരു കുടുംബത്തിന് പ്രതിമാസം 20,000 ലിറ്റർ വരെ വെള്ളം സൗജന്യമായി നൽകാനും തീരുമാനിച്ചു.പ്രതിമാസം 400 യൂണിറ്റ് വരെ വൈദ്യുതി ഉപയോഗിക്കുന്ന ഗാർഹിക ഉപഭോക്താക്കളുടെ നിരക്കാണ് 50 ശതമാനം കുറച്ചത്. അതിന് മുകളിൽ ഉപയോഗിക്കുന്നവർ മുഴുവൻ തുകയും നൽകണം. വൈദ്യുതി നിരക്കിൽ എന്ത് മാറ്റമുണ്ടായാലും 50 ഇളവ് തുടരും. ഇതോടെ 200 യൂണിറ്റ് വരെ രണ്ട് രൂപയും 200 മുതൽ 400 യൂണിറ്റ് വരെ 2.97 രൂപയുമായി നിരക്ക് കുറയും. 400 യൂണിറ്റിന് മുകളിൽ നിലവിലുള്ള നിരക്കായ 7.30 രൂപ തുടരും.ഉപമുഖ്യമന്ത്രി മനീഷ് സിസോദിയയാണ് ഇക്കാര്യം അറിയിച്ചത്. അടുത്ത മാസം ഒന്നു മുതൽ ഇവ പ്രാബല്യത്തിൽ വരും. കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ അധികാരത്തിലെത്തിയപ്പോഴും ഇക്കാര്യത്തില്‍ അവര്‍ വാക്കുപാലിച്ചിരുന്നു.
Leave a Reply