Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

July 27, 2024 7:17 am

Menu

Published on January 1, 2014 at 10:32 am

ഡല്‍ഹിയില്‍ വൈദ്യുതി നിരക്ക് കുറച്ചു

aap-govt-announces-50-pc-subsidy-on-power-consumption

ന്യൂഡല്‍ഹി : സൗജന്യവെള്ളമെന്ന തെരഞ്ഞെടുപ്പ് വാഗ്ദാനം പാലിച്ചതിന് പിന്നാലെ ഡല്‍ഹിയിലെ ആം ആദ്മി സര്‍ക്കാര്‍ വൈദ്യുതി നിരക്ക് 50 ശതമാനം കുറച്ചു.400 യൂണിറ്റുവരെ വൈദ്യുതി ഉപയോഗിക്കുന്നവര്‍ക്ക് പുതുവത്സരദിനംമുതല്‍ അമ്പതുശതമാനം നിരക്ക് കുറയ്ക്കുമെന്ന് മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാള്‍ പ്രഖ്യാപിച്ചു.ഡല്‍ഹിയിലെ 28 ലക്ഷം ഉപഭോക്താക്കള്‍ക്ക് ഇത് പ്രയോജനപ്പെടും.വൈദ്യുതിവിതരണക്കമ്പനികളെ കംട്രോളര്‍ ആന്‍ഡ് ഓഡിറ്റ് ജനറലി (സി.എ.ജി)ന്റെ ഓഡിറ്റിന് വിധേയമാക്കാനും സര്‍ക്കാര്‍ തീരുമാനിച്ചു.അത് പൂര്‍ത്തിയായ ശേഷം ബാക്കിയുള്ള വൈദ്യുതി ഉപഭോക്താക്കള്‍ക്ക് നിരക്കു കുറച്ച തീരുമാനം ബാധകമാക്കും.സര്‍ക്കാര്‍ അധികാരമേറ്റശേഷം ആദ്യനിയമസഭാ സമ്മേളനം ബുധനാഴ്ച തുടങ്ങും.വ്യാഴാഴ്ചയാണ് വിശ്വാസവോട്ടെടുപ്പ്.വെള്ളിയാഴ്ച സ്പീക്കര്‍, ഡെപ്യൂട്ടി സ്പീക്കര്‍ തിരഞ്ഞെടുപ്പുകളും നടക്കും. മനീന്ദര്‍ സിങ് ധീറിനെ ആം ആദ്മി പാര്‍ട്ടി സ്പീക്കര്‍സ്ഥാനാര്‍ഥിയായി പ്രഖ്യാപിച്ചു.വൈദ്യുതിനിരക്ക് കുറയ്ക്കുന്നതിന്റെ ഭാഗമായി,അനാരോഗ്യത്തിനിടയിലും മുഖ്യമന്ത്രി സി.എ.ജി ശശികാന്ത് ശര്‍മയുമായി കൂടിക്കാഴ്ച നടത്തി.കഴിഞ്ഞ 11 വര്‍ഷത്തെ കണക്കെടുപ്പ് നടത്താനാണ് സര്‍ക്കാര്‍ നിര്‍ദേശം.വിതരണക്കമ്പനികളെ ഓഡിറ്റിന് വിധേയമാക്കാന്‍ തടസ്സമില്ലെന്ന് കെജ്‌രിവാള്‍ പറഞ്ഞു. വൈദ്യുതി വിതരണക്കമ്പനികള്‍ക്ക് അവരുടെ നിലപാടറിയിക്കാന്‍ ബുധനാഴ്ചവരെ സമയം നല്‍കി. സ്വകാര്യ വിതരണ ക്കമ്പനികള്‍ ഡല്‍ഹിയിലെ ജനങ്ങളില്‍നിന്നും അധികനിരക്ക് ഈടാക്കി കൊള്ളയടിക്കുകയാണെന്നായിരുന്നു തിരഞ്ഞെടുപ്പുവേളയില്‍ ആം ആദ്മിയുടെ ആരോപണം.വൈദ്യുതിനിരക്ക് അമ്പതുശതമാനം കുറയ്ക്കുമെന്നും പാര്‍ട്ടി വാഗ്ദാനം നല്‍കിയിരുന്നു.നഗരവാസികള്‍ക്ക് ദിവസവും 700 ലിറ്റര്‍ വെള്ളമെന്നതായിരുന്നു കെജ്‌രിവാളിന്റെ ആദ്യവാഗ്ദാനം.അത് തിങ്കളാഴ്ച പ്രഖ്യാപിച്ചു.വൈദ്യുതി നിരക്ക് കുറയ്ക്കാനും തീരുമാനമായതോടെ രണ്ടാമത്തേതും പാലിക്കപ്പെട്ടു.ജനലോക്പാല്‍ ബില്‍ എന്ന മൂന്നാമത്തെ മുഖ്യവാഗ്ദാനം 15 ദിവസത്തിനുള്ളില്‍ നിറവേറ്റാനാണ് സര്‍ക്കാറിന്റെ നീക്കം.

Loading...

Leave a Reply

Your email address will not be published.

More News