Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
ന്യൂഡല്‍ഹി: ഡൽഹിയിൽ പുതിയ സർക്കാർ രൂപീകരിക്കുന്നതിനായി ബിജെപി ആം ആദ്മി പാർട്ടി എം.എൽ.എയ്ക്ക് കോടികൾ വാഗ്ദാനം ചെയ്യുന്നതിന്റെ ദൃശ്യങ്ങൾ അരവിന്ദ് കേജ്‌രിവാൾ പുറത്ത് വിട്ടു. ഡൽഹിയിൽ ബിജെപി ഉപാദ്ധ്യക്ഷന്‍ ശേര്‍സിംഗ് ഠാക്കര്‍ ആം ആദ്മി പാര്‍ട്ടി എംഎല്‍എ ദിനേഷ് മൊഹാനിയയ്ക്ക് നാല് കോടി രൂപ വാഗ്ദാനം ചെയ്യുന്ന വീഡിയോയാണ് പാര്‍ട്ടി പുറത്ത് വിട്ടത്.ഇതിന്റെ ഒളിക്യാമറ ദൃശ്യങ്ങളും അരവിന്ദ് കെജ്‌രിവാൾ പുറത്തുവിട്ടു. ഒളിക്യാമറ ദൃശ്യങ്ങൾ സുപ്രീംകോടതിക്ക് കൈമാറുമെന്നും ബിജെപിക്കെതിരെ ഇലക്ഷൻ കമ്മീഷന് പരാതി നൽകുമെന്നും അരവിന്ദ് കെജ്‌രിവാൾ പറഞ്ഞു. -.ഒരു മാസം മുന്പാണ് ബി.ജെ.പി മൊഹാനിയയെ സമീപിച്ചത്. ഇക്കാര്യം മൊഹാനിയ തന്നോട് വെളിപ്പെടുത്തി. തുടർന്നാണ് ബി.ജെ.പി നേതാക്കളുടെ സംഭാഷണവും ദൃശ്യങ്ങളും റെക്കാഡ് ചെയ്യാൻ തീരുമാനിച്ചത്. കഴിഞ്ഞ ഞായറാഴ്ചയാണ് അവസാനമായി കൂടിക്കാഴ്ച നടന്നത്. അന്ന് ദാഗർ നാലു കോടി രൂപയാണ് മൊഹാനിക്ക് വാഗ്ദാനം ചെയ്തത്. ഡൽഹിയിൽ ബി.ജെ.പി സർക്കാരുണ്ടാക്കുകയാണെങ്കിൽ വിശ്വാസവോട്ടെടുപ്പ് നടക്കുന്ന സമയത്ത് വോട്ടിംഗിൽ നിന്ന് വിട്ടു നിൽക്കണം എന്നായിരുന്നു ആവശ്യമെന്നും കേജ്‌രിവാൾ വിശദീകരിച്ചു. ബി.ജെ.പി കുതിരക്കച്ചവടം നടത്തുമെന്ന് മുൻകൂട്ടി മനസിലാക്കിയ തങ്ങൾ കഴിഞ്ഞ ഒരു മാസമായി ഒളികാമറ ഓപ്പറേഷൻ നടത്തി വരികയായിരുന്നു എന്ന് കേജ്‌രിവാൾ വെളിപ്പെടുത്തി. ജനാധിപത്യത്തിൽ ഒരിക്കലും സംഭവിക്കാൻ പാടില്ലാത്ത കാര്യമാണിത്. ഈ തെളിവുകൾ നാളെ സുപ്രീംകോടതിക്ക് കൈമാറുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.അതേസമയം കൃത്രിമ ദൃശ്യങ്ങളുപയോഗിച്ച് പാർട്ടിയെ കരിവാരിത്തേയ്ക്കാൻ അരവിന്ദ് കെജ്‌രിവാൾ ശ്രമിക്കുകയാണെന്ന് ബിജെപി പ്രതികരിച്ചു. ആം ആദ്മി നേരിടുന്ന പ്രതിസന്ധിയ മറികടക്കാനാണ് ശ്രമമെന്നും ബിജെപി നേതാവ് വിജയ് ഗുപ്ത ആരോപിച്ചു. അതേസമയം ബിജെപി എംഎൽഎമാർ നഗരം വിടരുതെന്ന് പാർട്ടി ഘടകം മുന്നറിയിപ്പ് നൽകിയതായും റിപ്പോർട്ടുകൾ പുറത്തുവന്നിട്ടുണ്ട്. ഏറ്റവും വലിയ ഒറ്റകക്ഷി എന്ന നിലയിൽ ബിജെപി സ്വന്തം നിലയിൽ സർക്കാറുണ്ടാക്കാൻ ശ്രമം നടക്കുന്നതായും റിപ്പോർട്ടുണ്ട്. അകാലിദളിന്റെ ഒരു എംഎൽഎയും കൂട്ടിയാൽ 29 പേർ ബിജെപി പക്ഷത്തുണ്ട്. ആപ്പ് നേതാവ് വിനോദ് കുമാർ ബിന്നിയും സ്വതന്ത്ര എംഎൽഎ മുണ്ടേക രംബീർ ഷൗക്കീനെയും കൂടെക്കൂട്ടാൻ ബിജെപി ശ്രമം നടന്നുന്നതായാണ് റിപ്പോർട്ടുകൾ. ഇതിനിടെയാണ് ആപ്പ് എംഎൽഎമാരെ ചാക്കിട്ടു പിടിക്കാൻ ബിജെപി ശ്രമം നടത്തുന്നതിന്റെ വീഡിയോയും പുറത്തുവന്നത്.അതിനിടെ കഴിഞ്ഞദിവസം രാഷ്ട്രപതിയെ കണ്ട് ഡൽഹിയിൽ വീണ്ടും തെരഞ്ഞെടുപ്പ് നടത്തണമെന്ന് ആം ആദ്മി നേതാക്കൾ ആവശ്യപ്പെട്ടിരുന്നു.
–
Leave a Reply