Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

April 29, 2025 3:06 pm

Menu

Published on February 10, 2015 at 2:55 pm

ഡല്‍ഹിയില്‍ ആം ആദ്മി അധികാരത്തിൽ;ബിജെപിക്ക് കനത്ത തിരിച്ചടി; കെജ് രിവാളിന് ജയം, ബേദിക്ക് തോല്‍വി;കോണ്‍ഗ്രസ്സിന് പൂജ്യം

aap-win-in-delhi-electionbjp-flattened

യൂഡല്‍ഹി: ഡല്‍ഹിയില്‍ ആം ആദ്മി അധികാരത്തിൽ .70 സീറ്റുകളിലേക്ക് നടന്ന തിരഞ്ഞെടുപ്പിൽ 67 സീറ്റിന്റെ വൻ ഭൂരിപക്ഷത്തോടെയാണ് എ.എ.പി അധികാരത്തിലെത്തിയത്. ബി.ജെ.പിക്ക് മൂന്ന് സീറ്റ് മാത്രമെ ലഭിച്ചുള്ളൂ. കഴിഞ്ഞ തവണ എട്ട് സീറ്റ് ലഭിച്ച കോൺഗ്രസ് ഇത്തവണ സീറ്റില്ലാ പാർട്ടിയായി തിരഞ്ഞെടുപ്പ് രാഷ്ട്രീയത്തിൽ നിന്ന് തന്നെ അപ്രസക്തമായി. ഇത് രണ്ടാം തവണയാണ് ആം ആദ്മി പാർട്ടി ഡൽഹിയിൽ അധികാരത്തിലെത്തുന്നത്.ഡല്‍ഹിയിലെ ആംആദ്മി പാര്‍ട്ടിയുടെ വിജയം ജനങ്ങളുടെ വിജയമെന്ന് അരവിന്ദ് കെജ്‌രിവാള്‍ പറഞ്ഞു. അഴിമതി അവസാനിപ്പിക്കുന്നതിന് മുന്‍ഗണന നല്‍കും. ബിജെപിയുടെ അഹങ്കാരച്ചിനേറ്റ തിരിച്ചടിയാണിത്. രാജ്യ തലസ്ഥാനത്തെ വിഐപി സംസ്‌കാരം അവസാനിപ്പിക്കുമെന്നും കെജ്‌രിവാള്‍ പറഞ്ഞു. മികച്ച വിജയം നേടിയ കെജ്‌രിവാളിനെ പ്രധാനമന്ത്രി നരേന്ദ്ര മോദി അഭിനന്ദിച്ചു. ഡല്‍ഹിയുടെ വികസനത്തിന് പൂര്‍ണ്ണ പിന്തുണ നല്‍കുമെന്നും മോദി വ്യക്തമാക്കി.ഡല്‍ഹിയിലേത് എന്‍ഡിഎ സര്‍ക്കാരിന്റെ തോല്‍വിയല്ലെന്നും കെജ്രിവാളിന്റെ വിജയമാണെന്നും ബിജെപി വൃത്തങ്ങള്‍ പ്രതികരിച്ചു. തോല്‍വിയുടെ ഉത്തരവാദിത്വം കിരണ്‍ ബേദി ഏറ്റെടുത്തു.രോഹിനി, ബിശ്വാസ് നഗര്‍, മുസ്തഫാബാദ് എന്നിവിടങ്ങളില്‍ മാത്രമാണ് ഇത്തവണ ബിജെപിക്ക് മുന്നിലത്താനായത്. കലാപം നടന്ന ത്രിലോക്പുരിയില്‍ മൂന്നാം സ്ഥാനത്താണ് ബിജെപി. കഴിഞ്ഞ തവണ 31 സീറ്റ് നേടി ഏറ്റവും വലിയ ഒറ്റകക്ഷിയായ ബിജെപിക്ക് കനത്ത തിരിച്ചടിയാണ് ഇക്കുറി നേരിട്ടത്.എന്‍ഡിഎ സര്‍ക്കാരിന്റെ നയങ്ങള്‍ക്കേറ്റ തിരിച്ചടി കൂടിയായിട്ടായിരിക്കും ഡല്‍ഹി തെരഞ്ഞെടുപ്പ് ഫലം വിലയിരുത്തപ്പെടുക്. പ്രധാനമന്ത്രി നരേന്ദ്ര മോദി, പാര്‍ട്ടി അധ്യക്ഷന്‍ അമിത് ഷാ എന്നിവരെ മുന്‍നിര്‍ത്തി പ്രചാരണ പരിപാടികള്‍ നടത്തിയിട്ടും ബിജെപിയ്ക്ക് ഗുണം ചെയ്തില്ല. കെജ്രിവാളിനെയും കൂട്ടരെയും തളയ്ക്കാന്‍ 120 എം.പി മാരെയും കേന്ദ്രമന്ത്രിമാരെയുമായിരുന്നു ബിജെപി പ്രചരണ രംഗത്തിറക്കിയത്. ഘര്‍വാപസി വിവാദങ്ങളും ക്രിസ്ത്യന്‍ പള്ളിക്കു നേരയുണ്ടായ ആക്രമണങ്ങളും ബിജെപിക്ക് തിരിച്ചടിയായി. പ്രചാരണ ഘട്ടങ്ങളിലെ വിവാദ പരാമര്‍ശങ്ങളും ബിജെപിയുടെ തോല്‍വിക്ക് കാരണമായതായാണ് വിലയിരുത്തല്‍.എക്‌സിറ്റ് പോള്‍ സര്‍വെ ഫലങ്ങളെയും നിഷ്പ്രഭമാക്കിയ മുന്നേറ്റമാണ് ആംആദ്മി പാര്‍ട്ടിയുടേത്. തലസ്ഥാനനഗരംകണ്ട ഏറ്റവുംവാശിയേറിയ മത്സരമായിരുന്നു ഇത്തവണത്തേത്. 673 സ്ഥാനാര്‍ഥികളാണ് ഡല്‍ഹിയില്‍ ഇത്തവണ ജനവിധി തേടിയത്. 67.14 ശതമാനമായിരുന്നു ഇത്തവണത്തെ പോളിംഗ്.ശനിയാഴ്ച രാംലീല മൈതാനിയില്‍ നടക്കുന്ന ചടങ്ങില്‍ ആംആദ്മി സര്‍ക്കാര്‍ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേല്‍ക്കും.

Loading...

Leave a Reply

Your email address will not be published. Required fields are marked *

More News