Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

December 9, 2025 3:56 pm

Menu

Published on March 28, 2014 at 11:36 am

ആം ആദ്മി പാര്‍ട്ടി സ്ഥാനാര്‍ത്ഥി ബലാത്സംഗം ചെയ്തുവെന്ന പരാതിയുമായി യുവതി രംഗത്ത്

aaps-guna-candidate-faces-gang-rape-charges

ഭോപ്പാല്‍: ആം ആദ്മി പാര്‍ട്ടി സ്ഥാനാര്‍ത്ഥിയ്ക്കെതിരെ കൂട്ടബലാത്സംഗ ആരോപണവുമായി യുവതി രംഗത്ത്. ഗുണ സീറ്റില്‍ നിന്നും ആം ആദ്മി പാര്‍ട്ടി സ്ഥാനാര്‍ഥിയായി ജനവിധി തേടുന്ന ശൈലേന്ദ്ര സിംഗിനെതിരെയാണ് 30 കാരിയായ സ്ത്രീ പരാതിയുമായി രംഗത്തെത്തിയിരിക്കുന്നത്.ഗ്വാളിയോര്‍ സ്വദേശിനിയായ യുവതി ഗ്വാളിയോര്‍ സ്വദേശിയായ യുവതി കാംപൂ പോലീസ് സ്‌റ്റേഷനിലാണ് പരാതി നല്‍കിയത്. സംഭവം പുറത്ത് ആരോടും പറയരുത് എന്ന് ഭീഷണിപ്പെടുത്തി 2012 ഡിസംബറിനും 13 മാര്‍ച്ചിനും ഇടയിലായി മൂന്ന് തവണ പീഡിപ്പിച്ചതായാണ് പരാതി. ആം ആദ്മി പാര്‍ട്ടിയുടെ ജില്ലാ കണ്‍വീനര്‍ ഹിമാന്‍ഷു, ജില്ലാ സെക്രട്ടറി അഭിജിത് വാഗ്, ജില്ലാ വക്താവ് മനുരാജ് സക്‌സേന എന്നിവരാണ് ശൈലേന്ദ്ര സിംഗിനൊപ്പം യുവതിയെ ബലാത്സംഗം ചെയ്തതെന്നാണ് പരാതി.കേസ് കെട്ടിച്ചമച്ചതാണ് എന്നാരോപിച്ച് ആം ആദ്മി പാര്‍ട്ടി പ്രവര്‍ത്തകര്‍ പോലീസ് സ്‌റ്റേഷന് മുന്നില്‍ ധര്‍ണ നടത്തി. സംഭവത്തില്‍ തനിക്ക് പങ്കില്ലെന്നും കെട്ടിച്ചമച്ച കേസാണ് ഇതെന്നുമാണ് പാര്‍ട്ടി സ്ഥാനാര്‍ഥിയായ ശൈലേന്ദ്ര സിംഗ് പറഞ്ഞു. താന്‍ നിരപരാധിയാണ്. ലോക് സഭ തിരഞ്ഞെടുപ്പിന് മുന്നോടിയായി തന്നെ അപമാനിക്കാന്‍ വേണ്ടി അനാവശ്യമായ ആരോപണങ്ങള്‍ ഉന്നയിക്കുകയാണെന്നും ശൈലേന്ദ്ര പറഞ്ഞു.

Loading...

Leave a Reply

Your email address will not be published. Required fields are marked *

More News