Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

November 16, 2026 10:42 pm

Menu

Published on May 9, 2015 at 10:18 am

ഐ സാമ്പത്തിക നഷ്ടം ; നിർമ്മാതാവിന്റെ സ്വത്തുക്കൾ ബാങ്ക് ജപ്തി ചെയ്തു

aascar-ravichandrans-assets-seized

ചെന്നൈ :‘ഐ’ സിനിമയുടെ നിര്‍മ്മാതാവ് ആസ്‌കാര്‍ രവിചന്ദ്രന്റെ സ്വത്തുക്കള്‍ ജപ്തി ചെയ്തതായി റിപ്പോർട്ട്. ബിഗ് ബജറ്റ് ചിത്രം ‘ഐ’ നിര്‍മിയ്ക്കാന്‍ വേണ്ടി രവി ചന്ദ്രന്‍ എടുത്ത ലോണ്‍ തിരിച്ചടയ്ക്കാത്തതിനെ തുടർന്നാണ്‌ ജപ്തി. രവിചന്ദ്രന്റെ വീടും ഓഫീസും വെല്ലൂരിലെ ആസ്‌കാര്‍ തിയേറ്ററും ഇന്ത്യന്‍ ഓവര്‍സീസ് ബാങ്ക് ജപ്തി ചെയ്തിരിക്കുകയാണ്. ഏകദേശം 185 കോടി രൂപ ചെലവഴിച്ചാണ് ഐ നിര്‍മിച്ചത്. 150 കോടി രൂപ ചിത്രത്തിന് ഗ്രോസ് കളക്ഷന്‍ കിട്ടിയെന്നാണ് രവി ചന്ദ്രന്‍ പറഞ്ഞിരുന്നത്. ചെന്നൈയിലെ ശ്രീറാം നഗറിലെ ഇന്ത്യന്‍ ഓവര്‍സീസ് ബാങ്ക് ശാഖയില്‍ നിന്ന് 96.75 കോടി രൂപയാണ് രവിചന്ദ്രന്‍ ലോണെടുത്തത്.
–
Aascar Ravichandran`s properties attached2
–
ലോണ്‍ തിരിച്ചടയ്‌ക്കേണ്ട കാലവധി കഴിഞ്ഞിട്ടും രവിചന്ദ്രന്‍ പണം തിരിച്ചടയ്ക്കാത്തതിനെ തുടര്‍ന്നാണ് ബാങ്ക് ജപ്തി നടപടിയിലേക്ക് കടന്നതെന്നാണ് റിപ്പോർട്ട്. അടുത്തിടെ ഒരു അഭിമുഖത്തില്‍ തുക തിരിച്ചടച്ച് തന്റെ സ്വത്തുക്കള്‍ തിരിച്ചുപിടിയ്ക്കുമെന്ന് രവിചന്ദ്രന്‍ പറഞ്ഞിരുന്നു. അടുത്തതായി ഓസ്‌കര്‍ ഫിലിംസ് പുറത്തിറക്കാനിരിക്കുന്നത് വിശ്വരൂപം 2, ഭൂലോകം എന്നീ ചിത്രങ്ങളാണ്. ഇതിൽ ഭൂലോകം പൂര്‍ണ്ണമായെങ്കിലും, ‘വിശ്വരൂപം 2’ന്റെ ഗ്രാഫിക്ക് വര്‍ക്കുകള്‍ ബാക്കിയുണ്ട്. ഇതുവരെ വിശ്വരൂപത്തിനായി 50 കോടി രൂപ ചിലവാക്കി. 10 കോടി രൂപകൂടി ഗ്രാഫിക്‌സിനായി മുടക്കും എന്ന് ഓസ്‌കാര്‍ രവി ചന്ദ്രന്‍ പറയുന്നു.
–
Aascar Ravichandran`s properties attached1

Loading...

Comments are closed.

More News