Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

March 12, 2026 10:55 am

Menu

Published on October 23, 2013 at 4:32 pm

വിവാഹം വമ്പന്‍ ചടങ്ങായിരിക്കില്ലെന്ന്‌ ആഷിഖ്‌ അബു

aashiq-abu-is-not-at-all-interested-in-a-grand-wedding

മലയാള സിനിമയിലെ ന്യൂജനറേഷന്‍ നായിക നടി റീമാ കല്ലിങ്കലും സംവിധായകന്‍ ആഷിഖ് അബുവും താരക്കല്യാണത്തിൻറെ ആഡംബരങ്ങളും ആര്‍ഭാടങ്ങളൊന്നുമില്ലാതെ കുടുംബ ജീവിതത്തിലേക്ക് കടക്കും. നവംബര്‍ ഒന്നിന് കാക്കനാട് രജിസ്ട്രാര്‍ ഓഫീസില്‍ വച്ചാണ് ഇരുവരുടെയും വിവാഹം. രക്തഹാരം പരസ്പ്പരം അണിയിച്ചാവും റീമയും ആഷിഖും ഒന്നാകുന്നത്.. എന്നാല്‍, വിവാഹം ഒരു വമ്പന്‍ ആഘോഷമാക്കി മാറ്റാന്‍ താനില്ലെന്നാണ്‌ വിവാഹം വമ്പന്‍ ചടങ്ങാക്കി മാറ്റാന്‍ താനാഗ്രഹിക്കുന്നില്ലെന്നാണ് ആഷിക് പറയുന്നത്. തങ്ങളുടെ വിവാഹത്തിന് വന്‍ പ്രചാരണം നല്‍കുന്നതില്‍ താല്‍പര്യമില്ലെന്നും അതിലും വലിയ എത്രയോ കാര്യങ്ങല്‍ നാട്ടില്‍ നടക്കുന്നുണ്ടെന്നുമാണ് ആഷിക് പറയുന്നത്.
22 ഫീമെയില്‍ കോട്ടയത്തിന്റെ ഷൂട്ടിംഗിനിടെയാണ്‌ ഇരുവരും തമ്മിലുളള സൗഹൃദം പ്രണയമായി വളര്‍ന്നത്‌. പ്രണയം രഹസ്യമാക്കിവയ്‌ക്കാനും ഇവര്‍ താല്‍പര്യപ്പെട്ടില്ല. എല്ലാവരെയും അത്ഭുതപ്പെടുത്തി ഇരുവരും ഒരുമിച്ചു താമസിക്കാനും ആരംഭിച്ചു. എന്നാല്‍ ഇപ്പോള്‍ വീട്ടുകാരുടെ സമ്മതത്തോടെയാണ്‌ വിവാഹിതരാവുന്നത്‌.

Loading...

Leave a Reply

Your email address will not be published. Required fields are marked *

More News