Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
ആറ്റിങ്ങൽ: കേരള മനസാക്ഷിയെ തന്നെ നടുക്കിയ വാർത്തയായിരുന്നു കഴിഞ്ഞ ദിവസം ആറ്റിങ്ങലിൽ അരങ്ങേറിയത്. ആറ്റിങ്ങലിന് സമീപം ആലംകോട് ബുധനാഴ്ച ഉച്ചയ്ക്കാണ് സംഭവം. ആലംകോട് മണ്ണൂര്‍ഭാഗം അവിക്‌സ് ജംഗ്ഷന് സമീപം തുഷാരത്തില്‍ തങ്കപ്പന്‍ ചെട്ടിയാരുടെ ഭാര്യ വിജയമ്മ (57), മകന്‍ ലിജീഷിന്റെ മകള്‍ സ്വസ്തിക (നാല്) എന്നിവരെയാണ് കൊലപ്പെടുത്തിയ നിലയിൽ കണ്ടെത്തിയത്. ലിജീഷ്( 35) ഗുരുതരമായ പരിക്കുകളോടെ ആശുപത്രിയിലാണ്. ലിജീഷിന്റെ ഭാര്യ അനുശാന്തിയുടെ കാമുകനാണ് കൊലപാതകം നടത്തിയത് എന്ന് ഏറെ താമസിയാതെ തന്നെ തെളിഞ്ഞു. എന്നാൽ പിന്നീട് കൊലപാതകങ്ങളില്‍ മകന്റെ ഭാര്യയ്ക്കും പങ്കുണ്ടെന്ന് പൊലീസ് സ്ഥിരീകരിച്ചു. ഇതിന്റെ അടിസ്ഥാനത്തില്‍ മകന്‍ ലിജേഷിന്റെ ഭാര്യ അനുശാന്തി(30)യേയും കാമുകന്‍ നിനോ മാത്യു(40)വിനെയും അറസ്റ്റ് ചെയ്തു. ഇവരെ ചോദ്യം ചെയ്തതില്‍ നിന്നാണ് ഞെട്ടിപ്പിക്കുന്ന വിവരങ്ങള്‍ പുറത്തുവന്നത്. ഭര്‍ത്താവിനെയും മകളെയും ഒഴിവാക്കിത്തന്നാല്‍ ഒന്നിച്ച് താമസിക്കാമെന്ന് അനുശാന്തി വാഗ്ദാനം നല്‍കിയിരുന്നു. ഇതുപ്രകാരമാണ് കാമുകന്‍ കൊലപാതകത്തിന് തയ്യാറായത്. അനുശാന്തിക്കെതിരെ കൊലപാതക പ്രേരണക്കുറ്റവും ഗൂഢാലോചനയും ചുമത്തും.
സംഭവത്തെ പറ്റി പോലീസ് പറയുന്നതിങ്ങനെയാണ് തിരുവനന്തപുരം ടെക്‌നോപാര്‍ക്കിലെ ടിഞ്ചര്‍ എന്ന കമ്പനിയിലെ ജീവനക്കാരാണ് ലിജീഷിന്റെ ഭാര്യ അനുശാന്തിയും കൊലപാതകിയായ നിനോ മാത്യുവും. ഇവര്‍ എട്ടു മാസങ്ങൾക്ക് മുൻപ് ഡയമണ്ട്‌സ് എന്ന കമ്പനിയിലായിരുന്നു ജോലി നോക്കിയിരുന്നത്. അവിടെ വച്ചാണ് ഇരുവരും അടുത്തത്. ഇക്കാര്യം നിനോ മാത്യുവിന്റെ ഭാര്യ അറിഞ്ഞ് വഴക്കുണ്ടായിരുന്നു. അതിന് ശേഷം അവര്‍ പിണങ്ങിപ്പോയി. മൂഴിയാര്‍ കെ.എസ്.ഇ.ബി യിലെ അസിസ്റ്റന്റ് എഞ്ചിനീയറായ ലിജേഷ് അപൂര്‍വമായേ വീട്ടില്‍ വരാറുള്ളൂ. ഇത് മുതലെടുത്ത് നിനോ മാത്യു ആലംകോട്ടെ വീട്ടില്‍ വരുമായിരുന്നു. വീടിന് പുറത്തുള്ള പടിക്കെട്ട് കയറി മുകളിലത്തെ നിലയില്‍ പോകാന്‍ കഴിയും. മരിച്ച ഓമന വികലാംഗയായതിനാല്‍ മുകളിലത്തെ നിലയില്‍ ആരെങ്കിലും വന്നാലും അറിയാനാവില്ല. അതിനാൽ തന്നെ രാത്രികാലങ്ങളില്‍ അനുശാന്തിയുടെ വീട്ടില്‍ നിത്യ സന്ദര്‍ശകനായിരുന്നു ഇയാൾ. അന്നു നിനോ പകര്‍ത്തിയ നഗ്ന ചിത്രങ്ങളും വീഡിയോയും ഇവർ പരസ്പരം വാട്‌സ് അപ്പിലൂടെ കൈമാറിയെന്നും പോലീസ് പറഞ്ഞു. എന്നാൽ ഒരിക്കൽ അനുശാന്തിയുടെ മൊബൈല്‍ ഫോണില്‍ നിനോ മാത്യുവിന്റെ എസ്. എം.എസ് കണ്ടതോടെയാണ് ലിജേഷിന് കാര്യങ്ങള്‍ മനസിലായത്. ഇതേച്ചൊല്ലി വീട്ടില്‍ വഴക്കുണ്ടായിരുന്നു. അനുശാന്തിയോട് നിനോ മാത്യുവിനോപ്പം ജീവിക്കണമെന്നുണ്ടെങ്കില്‍ പോകാമെന്ന് വരെ ലിജേഷ് പറഞ്ഞിരുന്നുവെന്നും പോലീസ് പറയുന്നു. കുഞ്ഞിനെ താന്‍ നോക്കിക്കോളാമെന്നും ലിജേഷ് പറഞ്ഞു. എന്നാൽ അന്ന് ഇനി അത് ആവർത്തിക്കില്ല എന്ന് പറഞ്ഞു കുറ്റസമ്മതം നടത്തിയ അനുശാന്തി നിനോയെ അറിയിക്കുകയും ലിജേഷുമായി സംസാരിക്കുകയും ചെയ്തു. എന്നാൽ ലിജേഷ് ജീവിച്ചിരിക്കുന്നത് തങ്ങള്‍ക്ക് ദോഷമാകുമെന്ന അഭിപ്രായമായിരുന്നു അനുശാന്തിയുടേത്. അതേ തുടർന്നാണ് അനുശാന്തി കൊലപാതകത്തിന് നിനോയെ പ്രേരിപ്പിച്ചതും നിനോ കൊലപാത പദ്ധതി ഇട്ടതും. മുന്‍കൂട്ടി നിശ്ചയിച്ചുറപ്പിച്ച കൊലപാതകമാണിതെന്ന് പൊലീസ് പറഞ്ഞു. നിനോ മാത്യു സഞ്ചരിച്ചിരുന്ന ഇന്നോവ കാര്‍ ദൂരെ മാറ്റിയിട്ടിരുന്നു. തങ്കപ്പന്‍ ചെട്ടിയാരോ മറ്റ് ആരെങ്കിലുമോ വീട്ടില്‍ ഉണ്ടെങ്കില്‍ അവരുടെ കണ്ണില്‍ വിതറാനായി മുളകുപൊടിയും നിനോ കയ്യിൽ കരുതിയിരുന്നു. ഓമനയെയും കൊച്ചു മകളേയും വെട്ടി വീഴ്ത്തിയതിനു ശേഷം ലിജീഷിനായി കാത്തു നിന്ന നിനോ ലിജേഷ് വന്നയുടനെ ആക്രമിക്കുകയായിരുന്നു.
എന്നാല്‍ നിനോ മാത്യു തന്റെ മകളെ കൊല്ലുമെന്ന് താന്‍ കരുതിയില്ലെന്നാണ് അനുശാന്തി പൊലീസിനോട് പറഞ്ഞത്. ‘എന്റെ വക നിനക്കൊരു സര്‍പ്രൈസ് ഗിഫ്റ്റുണ്ട്. വൈകിട്ട് വരെ കാത്തിരിക്കുക’ എന്ന് കൊലപാതകത്തിന് മുമ്പ് നിനോ മാത്യും അനുശാന്തിക്ക് സന്ദേശം അയച്ചിരുന്നു. ആ ഗിഫ്റ്റ് ഇങ്ങനെ ഒരു കൊലപാതകമാണെന്ന് അനുശാന്തിക്ക് അറിയില്ലായിരുന്നു എന്നാണ് അനുശാന്തി പറഞ്ഞത്. പക്ഷെ അനുശാന്തിയുടെ ഈ മൊഴി പൊലീസ് വിശ്വസിച്ചിട്ടില്ല.
Leave a Reply