Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

March 14, 2026 8:42 pm

Menu

Published on May 17, 2014 at 9:27 pm

വിവാഹമോചന വാർത്തയെ കുറിച്ച് അഭിഷേക് തുറന്നു പറയുന്നു

abhishek-bachan-tweets-about-his-divorce

മുംബൈ: ബോളിവുഡ് താരദമ്പതികളായ അഭിഷേക് ബച്ചൻ – ഐശ്വര്യ റായി വിവാഹമോചന വാര്‍ത്തയാണ് അടുത്തിടെ ചര്‍ച്ചാ വിഷയമായിരുന്നത്. എന്നാൽ ഈ ഗോസിപ്പ് വാര്‍ത്തയ്ക്ക് ചുട്ട മറുപടിയുമായി എത്തിയിരിക്കുകയാണ് അഭിഷേക് ബച്ചന്‍‍. ഐശ്വര്യ അഭിഷേകിന്റെ അമ്മ ജയാ ബച്ചനുമായി പിണക്കത്തിലാണെന്നും അതാണ് ഇരുവരും പിണങ്ങാന്‍ കാരണമെന്നുമായിരുന്നു എല്ലാരും പാടി നടന്നത്. തമാശ രൂപത്തില്‍ തന്റെ ട്വിറ്ററിലൂടെയാണ് അഭിഷേക് തന്റെ വിവാഹമോചന വാര്‍ത്തയോട് പ്രതികരിച്ചത്.
‘ശരി, ഞാന്‍ ബന്ധം വേര്‍പെടുത്തുന്നു എന്നു ഞാന്‍ വിശ്വസിച്ചു. ഇക്കാര്യം എന്നെ അറിയിച്ചതില്‍ വളരെയധികം നന്ദിയുണ്ട്. ഇനി എന്റെ അടുത്ത വിവാഹം എന്നാണെന്നു കൂടി എന്നെ അറിയിക്കുമോ..നന്ദി’ എന്നാണ് അഭിഷേക് ട്വീറ്റ് ചെയ്തത്. നേരത്തെയും ഇരുവരും വിവാഹമോചിതരാവുകയാണെന്ന വാര്‍ത്ത വരികയും അന്നും അഭിഷേക് അതു നിഷേധിച്ച് രംഗത്തെത്തുകയും ചെയ്തിരുന്നു. എന്നാൽ ഇത്തവണ കാട്ടുതീ പോലെ മാധ്യമങ്ങളിൽ പടർന്നു പിടിച്ച ഈ വാര്‍ത്തകളോട് ഐശ്യര്യയോ അഭിഷേകോ പ്രതികരിക്കാതിരുന്നത് ആരാധകരുടെ സംശയങ്ങള്‍ക്ക് കൂട്ടിയിരുന്നു. എന്നാല്‍ കഴിഞ്ഞ ദിവസം അഭിഷേക് ഈ വാര്‍ത്തയോട് പ്രതികരിച്ച് ഗോസിപ്പുകൾക്ക് വിരാമമിട്ടിരിക്കുകയാണ്‌.

abhishekh-tweet4

Loading...

Leave a Reply

Your email address will not be published. Required fields are marked *

More News