Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

March 12, 2026 3:37 am

Menu

Published on February 5, 2014 at 4:04 pm

അധോലോക നായകൻ അബു സലിം ട്രെയിനിൽ വച്ച് വിവാഹിതനായെന്ന് റിപ്പോർട്ടുകൾ

abu-saleem-marries-in-train

മുംബൈ: മുംബൈ സ്‌ഫോടന കേസ്‌ ഉള്‍പ്പെടെ നിരവധി കേസുകളിലായി ജയിലില്‍ കഴിയുന്ന അധോലോക നായകന്‍ അബു സലീം ജനുവരി 8 ന് ട്രെയിനില്‍ വച്ച്‌ വിവാഹിതനായി എന്ന വാർത്തയെ കുറിച്ച് അന്വേഷിക്കാൻ ടാഡ കോടതി ഉത്തരവിട്ടു. 10 ദിവസത്തിനകം റിപ്പോർട്ട് നൽകാനാണ് കോടതി ആവശ്യപ്പെട്ടിരിക്കുന്നത്. അബു സലിം ഇപ്പോൾ  മുംബൈ യേര്‍വാദ ജയിലില്‍ തടവിൽ കഴിയുകയാണ്. ഒരു കേസിന്റെ വിചാരണയ്‌ക്കായി മുംബൈയില്‍ നിന്നും ലഖ്‌നൗവിലേയ്‌ക്ക്‌ ട്രെയിനില്‍ പോലീസുകാര്‍ കൊണ്ട്‌ പോകവേ ഫോണിലൂടെ വിവാഹ നടപടികള്‍ പൂര്‍ത്തിയാക്കി എന്ന വാര്‍ത്ത വന്നതിനെക്കുറിച്ച് അന്വേഷിക്കാനാണ് കോടതി ഉത്തരവിട്ടത്. കസ്റ്റഡിയില്‍ കഴിയുന്ന പ്രതിക്ക് വിവാഹം കഴിക്കണമെങ്കിൽ കോടതിയിൽ നിന്നും അനുവാദം വാങ്ങേണ്ടതുണ്ട്. എന്നാൽ അബു സലിം അനുവാദം നേടിയിട്ടില്ല. സലീമിനെ വിചാരണയ്‌ക്കായി കൊണ്ടു പോകുന്ന കോടതികളിലെല്ലാം ഈ പെണ്‍കുട്ടി  വരാറുണ്ടെന്ന്  റിപ്പോർട്ടുകളുണ്ട്. വിവാഹം കഴിച്ചെന്ന് പറയുന്ന പെണ്‍കുട്ടിയെ കുറിച്ച് കൂടുതൽ വിവരങ്ങൾ ലഭ്യമായിട്ടില്ല.

Loading...

Leave a Reply

Your email address will not be published. Required fields are marked *

More News