Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

August 26, 2026 2:38 pm

Menu

Published on August 3, 2017 at 3:27 pm

ദിലീപിന്റെ ആദ്യ വിവാഹത്തെ കുറിച്ച് കേട്ടിട്ടുണ്ട്; എന്നാല്‍ താന്‍ സാക്ഷിയായിരുന്നില്ലെന്ന് അബി

aby-comment-on-dileep-first-marriage

കൊച്ചി: നടന്‍ ദിലീപിന്റെ ആദ്യവിവാഹം സംബന്ധിച്ച് തന്നെ കുറിച്ച് പ്രചരിക്കുന്ന വിവരങ്ങള്‍ അടിസ്ഥാനരഹിതമെന്ന് നടനും മിമിക്രി താരവുമായ അബി. ദിലീപിന്റെ ആദ്യ വിവാഹത്തില്‍ താന്‍ സാക്ഷിയായിരുന്നില്ലെന്നും ഇതുസംബന്ധിച്ച് പൊലീസ് തന്നെ ചോദ്യം ചെയ്തിട്ടില്ലെന്നും അബി പറഞ്ഞു.

ദിലീപ് ആദ്യം വിവാഹം ചെയ്തത് മഞ്ജു വാര്യരെ അല്ലെന്നും മറ്റൊരാളെ വിവാഹം ചെയ്തതിനെക്കുറിച്ച് പൊലീസ് അന്വേഷണം നടത്തുന്നതായും വാര്‍ത്തകള്‍ വന്നിരുന്നു. ഈ വിവാഹത്തെക്കുറിച്ച് ദിലീപുമായി അടുപ്പമുള്ളവരില്‍ നിന്ന് പൊലീസ് ചോദിച്ചറിഞ്ഞതായും റിപ്പോര്‍ട്ടുകളിലുണ്ടായിരുന്നു. ഈ സാഹചര്യത്തിലാണ് തന്റെ മൊഴിയെടുത്തെന്ന വാര്‍ത്ത അടിസ്ഥാന രഹിതമാണെന്നു വ്യക്തമാക്കി അബി രംഗത്തെത്തിയിരിക്കുന്നത്.

ഇങ്ങനെയൊക്കെ നുണ വന്നാല്‍ മാധ്യമങ്ങളെ ആരും വിശ്വസിക്കാതെ പോകും. അടിസ്ഥാന രഹിതമാണ് ഈ ചാനലുകള്‍ നല്‍കിയ വാര്‍ത്ത. ഇദ്ദേഹം കല്യാണം കഴിച്ചു എന്നുള്ളത് ഞാന്‍ കേട്ടിട്ടുണ്ട്. എന്ന് കരുതി ഞാന്‍ സാക്ഷിയോ ആ കല്യാണം എവിടെ നടന്നുവെന്നതോ എനിക്ക് അറിയില്ല. ഇപ്പോള്‍ വാര്‍ത്തയില്‍ പറഞ്ഞപ്പോഴാണ് ദേശത്തെ രജിസ്റ്റര്‍ ഓഫീസിലാണെന്ന് അറിഞ്ഞത്. അബി പറയുന്നു.

ദിലീപ് ആദ്യവിവാഹം കഴിച്ചതായി പറഞ്ഞ് കേട്ട അറിവ് എനിക്കുണ്ട്. അത് പ്രേമിച്ച പെണ്ണിനെയാണെന്നും അറിയാം. അതിന് ശേഷം അത് ഡിവോഴ്സ് ആയോ സാക്ഷി ആരൊക്കെയാണെന്നോ ഒന്നും അറിയില്ല. ദിലീപ് എന്റെ ട്രൂപ്പില്‍ വന്ന സമയത്തെ അറിവും അടുപ്പവുമാണ് ഉണ്ടായിരുന്നതെന്നും അബി വ്യക്തമാക്കി.

ദിലീപിന്റെ കൂട്ടുകാരില്‍ നിന്നാണ് ഈ വിവാഹത്തെക്കുറിച്ച് കേട്ടത്. അന്ന് ആരൊക്കെയോ പുള്ളിയെ കൊണ്ടുപോയി കല്യാണം കഴിപ്പിച്ചെന്നും രജിസ്റ്റര്‍ ചെയ്തൊന്നുമൊക്കെ കേട്ടിട്ടുണ്ട്. അത് അന്നത്തെ കാലഘട്ടത്തിലുള്ള എല്ലാവര്‍ക്കും അറിയാവുന്ന കാര്യമാണ്. അത് പുതിയ കാര്യവുമല്ല..” അവര്‍ തമ്മില്‍ ആത്മാര്‍ത്ഥമായ പ്രണയം ആയിരുന്നുവെന്നും കേട്ടിരുന്നതായി അബി പറയുന്നു.

ദിലീപുമായി ബന്ധപ്പെട്ട കേസില്‍ പൊലീസ് ഒരു ഘട്ടത്തിലും തന്നെ ബന്ധപ്പെട്ടിട്ടില്ലെന്നും അബി ഒരു വാര്‍ത്താ ചാനലിനോട് പ്രതികരിച്ചു.

ദിലീപും നാദിര്‍ഷയുമായി മിമിക്രി കാലത്തുണ്ടായിരുന്ന ബന്ധം വെച്ചാണ് ഇപ്പോള്‍ എന്നെ ഇതിലേക്ക് വലിച്ചിഴയ്ക്കുന്നത്. അവര്‍ എന്റെ ട്രൂപ്പില്‍ കളിച്ചിരുന്നപ്പോഴും പ്രൊഫഷണല്‍ ബന്ധം മാത്രമാണുണ്ടായിരുന്നത്. ആരുടെയും വ്യക്തി ജീവിതത്തില്‍ ഇടപെട്ടിരുന്നില്ല. എന്റെ പേഴ്സണല്‍ ലൈഫില്‍ ഇടപെടാന്‍ ആരെയും അനുവദിച്ചിരുന്നില്ല.

നടി മഞ്ജു വാര്യരെ വിവാഹം ചെയ്യുന്നതിന് മുമ്പ് ദിലീപ് അകന്ന ബന്ധുവായ യുവതിയെ രജിസ്റ്റര്‍ വിവാഹം ചെയ്തിരുന്നെന്നും പിന്നീട് വിവാഹമോചനം നേടുകയായിരുന്നു എന്നുമാണ് റിപ്പോര്‍ട്ടുകള്‍.

Loading...

Leave a Reply

Your email address will not be published. Required fields are marked *

More News