Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

November 8, 2026 1:44 pm

Menu

Published on November 9, 2015 at 10:00 am

സിനിമാ ചിത്രീകരണത്തിനിടെ അപകടം; ഉണ്ണി മുകുന്ദനും ടൊവീനോയും രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്

accident-film-shoot

സിനിമാ ചിത്രീകരണത്തിനിടെ ഉണ്ടായ അപകടത്തിൽ ഉണ്ണി മുകുന്ദനും ടൊവീനോയും രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്.കൊല്ലം തങ്കശ്ശേരി കടല്‍പാലത്തില്‍ വെച്ച് കാറും ബൈക്കും തമ്മിലുള്ള ചേയ്‌സ് രംഗം ചിത്രീകരിക്കുന്നതിടയിലായിരുന്നു അപകടം .ബൈക്കില്‍ യാത്ര ചെയ്യുന്ന ഉണ്ണി ഒരു കാറിനെ പിന്തുടരുന്ന രംഗമായിരുന്നു ചിത്രീകരിച്ചുകൊണ്ടിരുന്നത്. തലനാരിഴയ്ക്കാണ് ഉണ്ണി മുകുന്ദനും ടൊവീനോയും രക്ഷപ്പെട്ടത്. അപകടത്തില്‍ ആര്‍ക്കും പരുക്കില്ലെങ്കിലും ഇതിനായി പ്രത്യേകം തയ്യാറാക്കിയ കാറിന് കേടുപാടുകള്‍ സംഭവിച്ചു.ആക്ഷന്‍ രംഗങ്ങള്‍ക്ക് ഒരുപാട് പ്രാധാന്യം കൊടുത്ത് ഒരുക്കുന്ന ചിത്രമാണ് സ്‌റ്റൈല്‍ എന്നും, ഭാഗ്യം കൊണ്ടാണ് അപകടത്തില്‍ നിന്ന് രക്ഷപ്പെട്ടതെന്നും ഉണ്ണി മുകുന്ദന്‍ പറഞ്ഞു. ഇതിഹാസ എന്ന സൂപ്പര്‍ഹിറ്റ് ചിത്രമൊരുക്കിയ ബിനു എസ് ആണ് സ്‌റ്റൈല്‍ സംവിധാനം ചെയ്യുന്നത്.

Loading...

Comments are closed.

More News