Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

July 27, 2024 6:39 am

Menu

Published on November 14, 2013 at 11:10 am

നടന്‍ അഗസ്റ്റിന്‍ അന്തരിച്ചു

actor-and-producer-augustine-passes-away

കോഴിക്കോട്:പ്രശസ്ത സിനിമാ നടനും നിര്‍മാതാവുമായ അഗസ്റ്റിന്‍ (56) അന്തരിച്ചു.കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം.പക്ഷാഘാതത്തെ തുടര്‍ന്ന് ദീര്‍ഘകാലമായി ചികിത്സയിലായിരുന്നു.നൂറിലധികം സിനിമകളില്‍ വ്യത്യസ്ത വേഷങ്ങളിലൂടെ മലയാളി പ്രേക്ഷകര്‍ക്ക് ചിരപരിചിതനാണ് ഈ കോഴിക്കോട്ടുകാരന്‍.നാടകരംഗത്ത് നിന്നാണ് സിനിമയുടെ ബിഗ്‌സക്രീനിലേക്ക് അഗസ്റ്റിന്‍ എത്തുന്നത്.ദേവാസുരം,സദയം,ആറാം തമ്പുരാന്‍,ചന്ദ്രലേഖ,ഇന്ത്യന്‍റുപ്പി തുടങ്ങിയവയാണ് ശ്രദ്ധേയ സിനിമകള്‍.ജോയ് മാത്യു സംവിധാനം ചെയ്ത ഷട്ടറിലാണ് ഏറ്റവും അവസാനം അഭിനയിച്ചത്.ആന്‍സിയാണ് ഭാര്യ.പ്രമുഖ പുതുമുഖ നടി ആന്‍ അഗസ്റ്റിനും ജീത്തുവുമാണ് മക്കള്‍

Loading...

Leave a Reply

Your email address will not be published.

More News