Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

November 7, 2026 4:25 pm

Menu

Published on January 28, 2016 at 12:28 pm

ശ്രീനിയേട്ടാ ഡ്രൈവിങ് അറിയോ? എനിക്ക് അറിയില്ലാട്ടോ…ആസിഫ് മാത്രമല്ല എല്ലാരും ഞെട്ടി, എന്താ കാര്യം ?

actor-asif-ali-about-malayalam-film-traffic

2011ല്‍ രാജേഷ് പിള്ള സംവിധാനം ചെയ്ത ചിത്രമായിരുന്നു ട്രാഫിക്. ആസിഫ് അലി, കുഞ്ചാക്കോ ബോബന്‍, ശ്രീനിവാസന്‍, റഹമാന്‍ എന്നിവര്‍ മുഖ്യ കഥപാത്രങ്ങളെ അവതരിപ്പിച്ച ചിത്രം ചെന്നൈയില്‍ നടന്ന ഒരു സംഭവത്തെ ആസ്പദമാക്കിയുള്ളതായിരുന്നു. ചിത്രത്തിന്റെ ഷൂട്ടിങ് സമയത്ത് നടന്ന ഒരു തമാശ ആസിഫ് അലി പങ്കുവെക്കുകയുണ്ടായി. ഇപ്പോള്‍ തമാശയായി തോന്നുണ്ടെങ്കിലും അന്ന് ശരിക്കും പേടിച്ചു പോയെന്ന് ആസിഫ് അലി പറയുന്നു.

ട്രാഫിക് എന്ന ചിത്രത്തിന്റെ ആദ്യ ഷോട്ടിലായിരുന്നു സംഭവം. താനും കുഞ്ചാക്കോ ബോബനും ശ്രീനിയേട്ടനും കൂടിയുള്ളതായിരുന്നു ആ ഷോട്ട്. ആസിഫ് അലി പറയുന്നു.

ആദ്യ ഷോട്ടില്‍ ശ്രീനിയേട്ടന്‍ വണ്ടി ഓടിക്കേണ്ടതായിരുന്നു. ശ്രീനിയേട്ടന്റെ ഒപ്പം താനും മുമ്പിലിരിക്കുന്നുണ്ട്. ചാക്കോച്ചന്‍ ബാക്കിലും ഇരിക്കുന്നു. ഞാന്‍ ചോദിച്ചു ശ്രീനിയേട്ട വണ്ടി ഓടിക്കാന്‍ അറിയുമോ എന്ന്
എന്നാൽ എനിക്ക് വണ്ടി ഓടിക്കാന്‍ അറിയില്ലാട്ടോ ശ്രീനിയേട്ടന്റെ പ്രതികരണം. അപ്പോള്‍ പേടിയില്ലേ എന്ന് ഞങ്ങള്‍ ചോദിച്ചപ്പോള്‍ ശ്രീനിയേട്ടന്‍ പറയുന്നു. ഞാന്‍ എന്തിന് പേടിക്കണം, നിങ്ങളല്ലേ പേടിക്കണ്ടത്.

മാത്രമല്ല വണ്ടി ഓടിച്ചത് ഒരാൾ മാത്രമായിരുന്നില്ല, ഞങ്ങള്‍ മൂന്ന് പേരും കൂടിയാണ്. അതും വലിയ കട്ടറില്‍ കൂടി. വണ്ടി ഒന്ന് നിര്‍ത്താനും ഞങ്ങള്‍ ഒരുപാട് കഷ്ടപ്പെട്ടു. ഒന്നുകില്‍ കൊക്കെയിലേക്ക് അല്ലെങ്കില്‍ ഇടിച്ച് മറിയും എന്ന അവസ്ഥയിലായിരുന്നു അന്ന്. ആസിഫ് അലി പറയുന്നു.
ഇപ്പോള്‍ തമാശ തോന്നുന്നുണ്ടെങ്കിലും അന്ന് ഞങ്ങള്‍ ശരിക്കും പേടിച്ച് പോയി. ആസിഫ് പറയുന്നു.

Loading...

Comments are closed.

More News