Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

December 14, 2025 10:55 am

Menu

Published on January 21, 2014 at 10:39 am

വ്യാജസ്വർണത്തട്ടിപ്പ്;നടന്‍ അശോകന്‍റെ സഹോദരങ്ങള്‍ അറസ്റ്റിൽ

actor-asokans-brothers-held-in-cheating-case

കൊച്ചി: മുക്കപപണ്ടം കാട്ടി തട്ടിപ്പ് നടത്താന്‍ ശ്രമിച്ചതിന് നടന്‍ അശോകൻറെ സഹോദരങ്ങള്‍ അറസ്റ്റിൽ.പ്രസന്നന്‍, ഹരി എന്നിവരാണ് അറസ്റ്റിലായത്.കാക്കനാട്ടെ ഫ്ളാറ്റ് കേന്ദ്രീകരിച്ച് ഇവര്‍ മുക്കുപണ്ടം വില്‍ക്കാന്‍ ശ്രമിച്ചെന്ന സ്വര്‍ണ വ്യാപാരിയുടെ പരാതിയെത്തുടര്‍ന്നാണ് പ്രതികളെ അറസ്റ്റ് ചെയ്തത്.ഇവർക്കെതിരെ വഞ്ചനകുറ്റത്തിന് കേസെടുത്തു.പ്രതികളെ രണ്ടഴ്ച്ചത്തേക്ക് റിമാൻഡ് ചെയ്ത് ജയിലിലേക്കയച്ചു.യഥാര്‍ത്ഥ സ്വര്‍ണം കാട്ടി വിശ്വാസം നേടിയ ശേഷം ഇടപാടുകാരെ കബളിപ്പിയ്ക്കുകയായിരുന്നു സംഘം. നികുതിയും മറ്റും ഒഴിവാക്കി നല്‍കാമെന്നായിരുന്നു പ്രതികളുടെ വാഗ്ദാനം.ഇത്തരത്തില്‍ സ്വര്‍ണം വാങ്ങാനെത്തിയ വ്യാപാരിയ്ക്ക് ഇവര്‍ മുക്കുപണ്ടം നല്‍കി.പ്രതികളെ സംശയം തോന്നിയ വ്യാപാരി പണം പിന്നെ നല്‍കാമെന്ന് പറഞ്ഞ് സ്വര്‍ണ ചിപ്പുകളുമായി പോയി.ചിപ്പുകള്‍ വ്യാജമാണെന്ന് പൊലീസില്‍ പരാതിപ്പെട്ടു.മരട് പൊലീസാണ് കേയെടുത്തത്.സ്വര്‍ണം വാങ്ങാനെന്ന വ്യാജേന പൊലീസ് വേഷം മാറി ഇവരെ തേടിയെത്തി.പൊലീസ് പിടിയിലായപ്പോഴാണ് നടന്‍ അശോകൻറെ സഹോദരങ്ങളാണെന്ന് ഇവര്‍ വെളിപ്പെടുത്തിയത്.നടന്‍ അശോകന് ഇതുമായി യാതൊരു ബന്ധവുമില്ലെന്ന് പൊലീസ് പറഞ്ഞു.നാല് കിലോ വ്യാജ സ്വര്‍ണം സംഘത്തില്‍ നിന്ന് പിടിച്ചെടുത്തു

Loading...

Leave a Reply

Your email address will not be published. Required fields are marked *

More News