Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
കോഴിക്കോട്: വിദ്യാര്‍ത്ഥിയെ മര്‍ദ്ദിച്ച കേസിലും പണം തട്ടിയ കേസിലും മിനിസ്‌ക്രീന്‍ താരം അതുല്‍ ശ്രീവ അറസ്റ്റിലായ വാര്‍ത്ത ഏറെ മാധ്യമ ശ്രദ്ധനേടിയിരുന്നു. കോഴിക്കോട് ഗുരുവായൂരപ്പന്‍ കോളേജിലെ രണ്ടാം വര്‍ഷ ബിരുദ വിദ്യാര്‍ഥിയുടെ പരാതിയിലായിരുന്നു അറസ്റ്റ്.
കേസില്‍ റിമാന്‍ഡിലായിരുന്ന അതുല്‍ ഇപ്പോഴിതാ തന്നെ ക്രിമിനലായി ചിത്രീകരിച്ച പൊലീസിനും മാധ്യമങ്ങള്‍ക്കുമെതിരെ രൂക്ഷവിമര്‍ശനുമായി രംഗത്തെത്തിയിരിക്കുകയാണ്. തന്നെ കള്ളനും പിടിച്ചുപറിക്കാരനും ഗുണ്ടാത്തലവനുമായൊക്കെ പൊലീസ് ചിത്രീകരിച്ചപ്പോള്‍ മാധ്യമങ്ങള്‍ അതിനെക്കുറിച്ച് അന്വേഷിച്ചില്ലെന്നു ചൂണ്ടിക്കാട്ടിയ അതുല്‍ ഇതാണോ മാധ്യമ ധര്‍മ്മമെന്നും ചോദിക്കുന്നു. ഫേസ്ബുക്കിലൂടെയായിരുന്നു അതുലിന്റെ വിമര്‍ശനം.
ഒരു പൊലീസുകാരന്റെ മകന്‍ ഒരു കുട്ടിയെ മര്‍ദ്ദിച്ചാല്‍ കേസ് തിരിയുന്ന 308, 341, 392 എന്നുള്ള വകുപ്പുകള്‍ ചേര്‍ക്കുന്ന രീതി. ആ സുഹൃത്തിന് പരിക്കുകള്‍ ഇല്ല പക്ഷേ പരിക്കുകള്‍ ഉണ്ടാക്കി എന്നെ ജയിലില്‍ അടയ്ക്കാന്‍ മാത്രം എന്തുതെറ്റ് ഞാന്‍ ചെയ്തു എന്നുള്ളത് നിങ്ങള്‍ പൊലീസുകാര്‍ വ്യക്തമാക്കണമെന്ന് അതുല്‍ ആവശ്യപ്പെടുന്നു.
സംഭവം നടന്നയിടത് അതായത് (ഗുരുവായൂരപ്പന്‍ കോളേജില്‍ ) തെളിവെടുപ്പിനായി പോലും പൊലീസ് തന്നെ കൊണ്ടുപോയില്ല. തന്റെ നിരപരാധിത്വം തെളിയിച്ച് ഇതിലും ശക്തിയോടെ തിരിച്ചുവരുമെന്ന് പറഞ്ഞാണ് അതുല്‍ പോസ്റ്റ് അവസാനിപ്പിക്കുന്നത്.
അതുലിന്റെ ഫേസ്ബുക്ക് പോസ്റ്റ്…………
പ്രിയപ്പെട്ടവരേ..
കുറച്ചു ദിവസങ്ങള്‍ക് മുന്‍പ് ഒരു 13 ദിവസം കോഴിക്കോട് ജില്ലാ ജയിലില്‍ ആയിരുന്നു. അതിനിടയാക്കിയ സംഭവം എല്ലാവരും അറിഞ്ഞു കാണും. കോളേജില്‍ ഞാന്‍ എന്റെ ജൂനിയര്‍ വിദ്യാര്‍ഥിയെ തല്ലി പണം കവര്‍ന്നു (100 രൂപയ്ക്ക് വേണ്ടി ) എന്നതായിരുന്നു കേസ്.
പ്രിയ മാധ്യമ സുഹൃത്തുക്കളോട് ഒരു ചോദ്യം. ഈ സംഭവത്തെ കുറിച്ച് നിങ്ങള്‍ കോളേജില്‍ അന്വേഷണം നടത്തിയിരുന്നു എങ്കില്‍ എന്റെ സ്ഥിതി ഇത്ര ദയനീയം അവയില്ലായിരുന്നു. നിങ്ങള്‍ കള്ളനെന്നും പിടിച്ചുപറിക്കാരന്‍, ഗുണ്ടാ തലവന്‍ എന്നൊക്കെ പറയുമ്പോള്‍ ഇതേകുറിച്ച് കൃത്യമായി അന്വേഷിക്കാമായിരുന്നു. ഇതാണോ നിങ്ങളുടെ മാധ്യമ ധര്‍മം.
1. ഒരു പോലീസുകാരന്റെ മകന്‍ ഒരു കുട്ടിയെ മര്‍ദിച്ചാല്‍ കേസ് തിരിയുന്ന 308,341,392 എന്നുള്ള വകുപ്പുകള്‍ ചേര്‍ക്കുന്ന രീതി. ആ സുഹൃത്തിന് പരിക്കുകള്‍ ഇല്ല പക്ഷേ പരിക്കുകള്‍ ഉണ്ടാക്കി എന്നെ ജയിലില്‍ അടയ്ക്കാന്‍ മാത്രം എന്തുതെറ്റ് ഞാന്‍ ചെയ്തു എന്നുള്ളത് നിങ്ങള്‍ പോലീസുകാര്‍ വ്യക്തമാക്കണം.
2. സംഭവം നടന്നയിടത് അതായത് (ഗുരുവായൂരപ്പന്‍ കോളേജില്‍ ) തെളിവെടുപ്പിനായി പോലും പോലീസ് എന്നെ കൊണ്ട് പോയില്ല.
3. ഞാന്‍ ഡ്രഗ്സ് യൂസ് ചെയ്യുന്ന ഒരാളായി പോലും പോലീസ് ചിത്രീകരിച്ചു. മുടി നീട്ടിയാല്‍ കഞ്ചാവുവലിക്കാരന്‍ എന്ന് പറഞ്ഞ പോലീസുകാരാ… RCC അഥവാ റീജിണല്‍ ക്യാന്‍സര്‍ സെന്ററില്‍ കഴിയുന്ന രോഗികള്‍ക്കാണ് മുടി എന്നുള്ളത് നിങ്ങള്‍ അറിഞ്ഞിരുന്നില്ല ചോദിച്ചതുമില്ല. സന്തോഷം നിങ്ങള്‍ എന്നെ സമൂഹത്തില്‍ അങ്ങനെ ആക്കിയതില്‍.
3. ഈ പ്രശ്നത്തില്‍ ഇടതു കൈക്കു പരിക്ക് പറ്റിയതൊന്നും ആരും അറിഞ്ഞതുമില്ല.
4. കൂടെ നിന്നും എന്റെ പതനം ആസ്വദിച്ചവര്‍. ക്രിമിനല്‍ ആക്കി മാറ്റിയ സുഹൃത്തുക്കള്‍.
പക്ഷെ തിരിച്ചു വരും ഇതിലും ശക്തിയോടെ. എന്റെ നിരപരാധിത്തം തെളിയിക്കാന്‍… കൂടെ കൈപിടിക്കാന്‍ എന്റെ പ്രിയപ്പെട്ടവരും ഉണ്ട്. സഹപാഠികളും
എന്തായാലും വളരെ നന്ദി എല്ലാവരോടും ഒരു സാധാരണക്കാരന്റെ ജീവിതം ഇങ്ങനെ ആക്കി തന്നതില്‍ കൃതജ്ഞത….. (മാധ്യമ സുഹൃത്തുക്കള്‍, കസബ പോലീസ്…. )
കുരുക്ഷേത്ര എന്ന ഗുണ്ടാ സംഘത്തിലെ അംഗമാണ് അതുല്‍ ശ്രീവയെന്നായിരുന്നു പൊലീസ് പറഞ്ഞിരുന്നത്. വിദ്യാര്‍ത്ഥികളെ ഭീഷണിപ്പെടുത്തി ഇവര്‍ പണം തട്ടിയെടുക്കുന്നതായും പണം നല്‍കാന്‍ വിസമ്മതിക്കുന്നവരെ മര്‍ദ്ദിക്കുന്നതായും കണ്ടെത്തിയെന്നും പറയപ്പെട്ടിരുന്നു.
Leave a Reply