Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
ആലുവ: കൊച്ചിയില്‍ നടിയെ ആക്രമിച്ച് അപകീര്‍ത്തികരമായ ദൃശ്യങ്ങള്‍ പകര്‍ത്താന്‍ ക്വട്ടേഷന്‍ നല്‍കിയ കേസില്‍ ജാമ്യത്തിലിറങ്ങിയ നടന്‍ ദിലീപിനെ പൊലീസ് വീണ്ടും ചോദ്യം ചെയ്യുന്നു. ദിലീപിന്റെ മാനേജര്‍ അപ്പുണ്ണിയെയും ചോദ്യം ചെയ്യുന്നുണ്ട്.
നടിയെ ആക്രമിച്ച കേസില്‍ കുറ്റപത്രം സമര്‍പ്പിക്കുന്നതിന് മുന്നോടിയായി ആലുവ പൊലീസ് ക്ലബ്ബില്‍ എസ്.ഐ ബിജു പൗലോസിന്റെയും അന്വേഷണ സംഘത്തിന്റെയും നേതൃത്വത്തിലാണു ചോദ്യം ചെയ്യല്‍. ഇന്ന് രാവിലെ ദിലീപിനെ ആലുവ പൊലീസ് ക്ലബ്ബിലേക്ക് വിളിച്ചുവരുത്തുകയായിരുന്നു. ചോദ്യം ചെയ്യല്‍ ഒരുമണിക്കൂര്‍ പിന്നിട്ടുകഴിഞ്ഞു.
നടി ആക്രമിക്കപ്പെട്ട സമയത്ത് താന്‍ ആലുവയിലെ ആശുപത്രിയില്‍ ചികിത്സയിലായിരുന്നുവെന്നാണ് ദിലീപ് നല്‍കിയ മൊഴി. എന്നാല്‍ അതു തെറ്റാണെന്നാണ് പൊലീസ് വിലയിരുത്തല്‍. ഇക്കാര്യത്തില്‍ കൂടുതല്‍ വ്യക്തത വരുത്തുന്നതിനാണ് ദിലീപിനെ വീണ്ടും ചോദ്യം ചെയ്യുന്നതെന്നാണ് റിപ്പോര്‍ട്ടുകള്‍.
കൃത്യം നടക്കുമ്പോള്‍ പ്രതി മറ്റൊരിടത്തായിരുന്നു എന്ന് വരുത്തിത്തീര്‍ക്കാനുള്ള ശ്രമമാണ് പ്രതിഭാഗം നടത്തുക. ഇന്ത്യന്‍ തെളിവ് നിയമത്തിലെ 11-ാം വകുപ്പനുസരിച്ച് പ്രതിക്ക് നിരപരാധിത്വം തെളിയിക്കാനുള്ള ഏറ്റവും ഫലപ്രദമായ മാര്‍ഗമാണിത്. ഇത് പ്രതിരോധിക്കാന്‍ ശക്തമായ തെളിവുകള്‍ നിരത്തി പിഴവുകളില്ലാത്ത കുറ്റപത്രം സമര്‍പ്പിക്കാനാണ് അന്വഷണസംഘത്തിന്റെ ശ്രമം.
Leave a Reply