Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
അങ്കമാലി: നടിയെ ആക്രമിച്ച കേസില്‍ തന്നെ കുടുക്കിയതാണെന്ന് അറസ്റ്റിലായ നടന്‍ ദിലീപ്. മജിസ്‌ട്രേറ്റിന് മുന്നില്‍ ഹാജരാക്കിയ ശേഷം പുറത്തിറങ്ങിയപ്പോളാണ് ദിലീപിന്റെ പ്രതികരണം.
‘എന്നെ കുടുക്കിയതാണ്, നിരപരാധിത്വം തെളിയിക്കും’ എന്നാണ് ദിലീപ് പറഞ്ഞത്. രാവിലെ അങ്കമാലി മജിസ്‌ട്രേറ്റിന് മുന്നില്‍ ഹാജരാക്കാനെത്തിച്ച ദിലീപിനുനേരെ വലിയ പ്രതിഷേധമാണ് ജനങ്ങളില്‍നിന്ന് ഉണ്ടായത്.
നേരത്തെ മജിസ്‌ട്രേറ്റിന്റെ വീട്ടിലേക്ക് കയറുന്നതിന് മുന്‍പ് മാധ്യമപ്രവര്‍ത്തകരുടെ ചോദ്യങ്ങളോട് ‘എല്ലാം കഴിയട്ടെ’ എന്നു മാത്രമാണ് ദിലീപ് പ്രതികരിച്ചിരുന്നത്.
ദിലീപിന്റെ അഭിഭാഷകന്‍ അഡ്വ. രാംകുമാറും ദിലീപിന്റെ സഹോദരന്‍ അനൂപും മജീസ്ട്രേറ്റിന്റെ വസതിയില്‍ എത്തിയിരുന്നു. പൊട്ടിക്കരഞ്ഞുകൊണ്ടാണ് അനൂപ് മജിസ്ട്രറ്റിന്റെ വസതിയില്‍നിന്ന് പുറത്തുവന്നത്.
ദിലീപിനെതിരായി പൊലീസ് സമര്‍പ്പിച്ച 19 തെളിവുകളും കൃത്രിമ തെളിവുകളാണെന്ന് അഡ്വ. രാംകുമാര്‍ മാധ്യമങ്ങളോട് പറഞ്ഞു. ഇന്ന് ജാമ്യാപേക്ഷ നല്‍കിയിട്ടുണ്ടെന്നും നാളെ അപേക്ഷ കോടതി പരിഗണിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.
ജാമ്യമില്ലാ വകുപ്പാണ് പൊലീസ് ദിലീപിനെതിരെ ചുമത്തിയിരിക്കുന്നത്. 19 തെളിവുകളാണ് പൊലീസ് ഹാജരാക്കിയത്. പള്‍സര്‍ സുനിക്ക് ഒന്നര കോടിയുടെ ക്വട്ടേഷനാണ് ദിലീപ് നല്‍കിയതെന്നാണ് പൊലീസ് കണ്ടെത്തിയത്. പള്‍സര്‍ സുനി നിര്‍മ്മിക്കുന്ന ചിത്രത്തില്‍ അഭിനയിക്കുന്നതിന് ദിലീപ് ഡേറ്റ് നല്‍കിയിരുന്നതായും പാലീസ് കണ്ടെത്തിയിരുന്നു.
അതിനിടെ കേസില്‍ ദിലീപ് രണ്ടാം പ്രതിയായേക്കുമെന്നും റിപ്പോര്‍ട്ടുകസളുണ്ട്. ഗൂഡാലോചന ഉള്‍പ്പടെയുള്ള കുറ്റങ്ങള്‍ തെളിയിക്കാനുതകുന്ന കൃത്യമായ തെളിവുകളുടെ അടിസ്ഥാനത്തിലാണ് അറസ്റ്റ്. ഇപ്പോള്‍ 11-ാം പ്രതിയായ ദിലീപ് അധിക കുറ്റപത്രം സമര്‍പ്പിക്കുമ്പോള്‍ രണ്ടാം പ്രതിയാകും. നടിയെ ആക്രമിച്ച പള്‍സര്‍ സുനിയാണ് ഒന്നാം പ്രതി.
കുറ്റകൃത്യം നടത്തിയ പള്‍സര്‍ സുനിയുമായി ദിലീപിന് അടുത്ത ബന്ധമുണ്ടായിരുന്നു എന്നതാണ് ദിലീപിനെ സംഭവവുമായി ബന്ധപ്പെടുത്തുന്ന നിര്‍ണായക ഘടകം. ഇതിനെ സാധൂകരിക്കുന്ന തെളിവുകളാണ് പൊലീസിന് ലഭിച്ചിരിക്കുന്നത്.
Leave a Reply