Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

March 14, 2026 5:16 pm

Menu

Published on February 17, 2014 at 11:50 am

അച്ഛനും അമ്മയും ജീവിക്കുന്നത് സ്വന്തം മക്കള്‍ക്ക് വേണ്ടിയാവണം;മഞ്ജുവിനുള്ള മറുപടിയുമായി ദിലീപ്

actor-dileep-said-his-secret-life

കൊച്ചി:മാതാപിതാക്കള്‍ ജീവിക്കുന്നത് അവരുടെ മക്കള്‍ക്ക് വേണ്ടിയാവണമെന്ന് നടന്‍ ദിലീപ്.തൻറെ  മാത്രം കാര്യമല്ല ഇത്. എല്ലാവരുടെയും ജീവിതത്തില്‍ പൊതുവായിട്ടുള്ള കാര്യങ്ങളാണ് പറയുന്നത്. ഒരു പ്രമുഖ മാധ്യത്തിനു നൽകിയ അഭിമുഖത്തിലാണ് ദിലീപ് തൻറെ സ്വകാ ര്യ ജീവിതത്തെകുറിച്ച് മനസ്സ് തുറന്നത്.ഒരു പ്രായമാകും വരെ മക്കള്‍ക്ക് നമ്മുടെ സഹായം ആവശ്യമാണ്. അതിനാല്‍ അതുവരെ നമ്മള്‍ ജീവിക്കുന്നത് അവര്‍ക്ക് വേണ്ടിയാവണം. നമ്മള്‍ ഒരുപാട് ആഗ്രഹിച്ച് നമ്മുടെ ജീവിതത്തിലേക്ക് വന്നവരാണ് മക്കള്‍. ഒരു നിശ്ചിത പ്രായംവരെ മാത്രമേ നമുക്കവരെ ഓമനിക്കാന്‍ കിട്ടുകയുള്ളൂ.മാധ്യമങ്ങളുടെ മുന്‍പില്‍ നിന്നും അകലുകയാണോ എന്ന ചോദ്യത്തിന് താന്‍ മാധ്യമങ്ങേളാട് എന്നല്ല, മൊത്തത്തില്‍ വിട്ടുനില്‍ക്കുന്ന വ്യക്തിയാണന്നാണ് ദിലീപ് മറുപടി നല്‍കിയത്. കാര്യങ്ങള്‍ എല്ലാം കുറച്ചു. സിനിമയില്‍ ജോലിചെയ്യുക, തിരിച്ചുപോവുക… അതിനപ്പുറം മറ്റൊന്നിലും ചിന്തിക്കാന്‍ സമയമില്ല, താത്പര്യവുമില്ല. പ്രേക്ഷകരുടെ പിന്തുണ കൊണ്ട് മാത്രം ജീവിച്ചു പോകുന്ന ആളാണ് ഞാന്‍. എന്നെ വിട്ടേക്ക്. പ്ലീസ്… ദിലീപ് പറഞ്ഞു.തനിക്ക് കുട്ടികളുടെ മനസ്സാണെന്നും എല്ലാ കാര്യങ്ങളില്‍ നിന്നും വിട്ടുനില്‍ക്കുന്ന ആളാണ് താനെന്നും ദിലീപ് പറഞ്ഞു. അതുകൊണ്ടാണ് സിനിമയില്‍ തലകുത്തിമറിയാനും പിള്ളേരുടെ സ്വഭാവം കാണിക്കാനും പറ്റുന്നത്. മകളെ കാണുമ്പോഴാണ് ‘താനൊരു അച്ചനാണെന്ന്’ ഓര്‍ക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.മകള്‍ തന്നില്‍ നിന്ന് ആഗ്രഹിക്കുന്നത് കൊടുക്കാന്‍ തിരക്കുകള്‍ തടസ്സമാകാറില്ലെന്നും ദിലീപ് വെളിപ്പെടുത്തുന്നു. മഞ്ജു- ദിലീപ്  ബന്ധം അത്ര സുഖകരമല്ലെന്നുള്ള  റിപ്പോര്‍ട്ടുകള്‍ നിരന്തരം പുറത്തുവരുന്നുണ്ടെങ്കിലും ദിലീപോ  മഞ്ജുവോ ഇക്കാര്യം ഇതുവരെ തുറന്നു സമ്മതിച്ചിട്ടില്ല. ഈ സാഹചര്യത്തിലാണ് താന്‍ മകള്‍ക്കുവേണ്ടിയാണ് ജീവിക്കുന്നതെന്ന ദിലീപിന്റെ അഭിപ്രായം പ്രസക്തമാകുന്നത്.

Loading...

Leave a Reply

Your email address will not be published. Required fields are marked *

More News