Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
തൃശൂര്‍: ചാലക്കുടിയില്‍ ദിലീപ് പണി കഴിപ്പിച്ച ഡി സിനിമാസ് മൾട്ടിപ്ലക്സ് പണിതിരിക്കുന്നത് സര്‍ക്കാര്‍ വക പുറംപോക്ക് ഭൂമിയിലാണെന്ന് പരാതിയുമായി അഭിഭാഷകന്‍ ഹൈക്കോടതിയെ സമീപിച്ചു.ആലുവ സ്വദേശിയായ അഡ്വ. കെ.സി. സന്തോഷാണു ഹര്‍ജി നല്‍കിയത്.ചാലക്കുടിയില്‍ സ്ഥിതി ചെയ്യുന്ന ഈ ഭൂമി കൊച്ചി രാജകുടുംബത്തിന്റേതായിരുന്നു എന്നും പിന്നീട് ഊട്ടുപുര പറമ്പ് എന്ന പേരില്‍ മിച്ചഭൂമിയായി സര്‍ക്കാര്‍ രേഖകളില്‍ ഉള്‍പ്പെടുത്തിയതുമാണെന്നും പരാതിയില്‍ പറയുന്നു. .1964ല്‍ സര്‍ക്കാര്‍ പുറപ്പെടുവിച്ച ഉത്തരവനുസരിച്ച് ഈ ഭൂമി സര്‍ക്കാരിന്റേതാണെന്നും രാജകുടുംബത്തിലെ അംഗങ്ങള്‍ക്കല്ലാതെ മറ്റാര്‍ക്കും ഇത് ഉപയോഗിക്കാന്‍ അധികാരമല്ലെന്നും പരാതിക്കാരനായ അഭിഭാഷകന്‍ ആരോപിക്കുന്നു. എന്നാല്‍ 2006ല്‍ ഈ ഭൂമിയില്‍ നിന്നും 92.9 സെന്റ് ഭൂമി നടന്‍ ദിലീപ് വാങ്ങിയതായി രേഖയുണ്ട്. ബിജു ഫിലിപ് , അഗസ്‌റ്റിന്‍, പോള്‍, സജി എന്നിവരില്‍ നിന്നാണ് അദ്ദേഹം ഭൂമി വാങ്ങിയിരിക്കുന്നത്. 2013ല്‍ തന്നെ ഇതിനെതിരെ തൃശൂര്‍ കലക്‌ടര്‍ക്ക് പരാതി നല്‍കിയിരുന്നു. തുടർന്ന് ദിലീപിന്റെ കൈവശമുള്ളത് പുറംപോക്ക് ഭൂമിയല്ലെന്ന് കലക്‌ടര്‍ ഉത്തരവിട്ടു. ഇതിനെ തുടര്‍ന്നാണ് പരാതിക്കാരന്‍ ഹൈക്കോടതിയെ സമീപിച്ചത്.
Leave a Reply