Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
ചാലക്കുടി: നടൻ കലാഭവൻ മണി(45) അന്തരിച്ചു. കരൾ സംബന്ധമായ അസുഖത്തെ തുടർന്ന് ചികിത്സയിലായിരുന്ന മണിയെ ഇന്നലെ വൈകിട്ട് വിഷം ഉള്ളിൽ ചെന്ന നിലയിൽ കണ്ടെത്തുകയായിരുന്നു. എന്ന് വൈകിട്ടോടെ വെൻറിലേറ്ററിലേക്ക് മാറ്റുകയായിരുന്നു.. കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ 7.15 ന് ആയിരുന്നു അന്ത്യം.
മിക്രിയിലൂടെ സിനിമയിൽ എത്തിയ മണി തുടക്കത്തിൽ കോമഡി വേഷങ്ങളിലാണ് തിളങ്ങിയത്. പിന്നീട് വില്ലൻ വേഷങ്ങളിലും നായകവേഷങ്ങളിലും പ്രത്യക്ഷപ്പെട്ടു. മലയാളത്തിന് പുറമെ തമിഴ്, തെലുങ്ക് സിനിമകളിൽ തൻെറ സാന്നിദ്ധ്യം അറിയിച്ചു. അഭിനയത്തിനും മിമിക്രിക്കും പുറമെ പാട്ടിലും അദ്ദേഹം തിളങ്ങി. നാടൻ പാട്ടുകളെ കൂടുതൽ ജനങ്ങളിലേക്ക് എത്തിക്കുന്നതിൽ മണി നിർണായക പങ്ക് വഹിച്ചിട്ടുണ്ട്. വാസന്തിയും ലക്ഷ്മിയും പിന്നെ ഞാനും, കരുമാടിക്കുട്ടന്‍ എന്നീ ചിത്രങ്ങളിലും ഉജ്ജ്വലമായ പ്രകടനം കാഴ്ചവെച്ചു. വാസന്തിയും ലക്ഷ്മിയും പിന്നെ ഞാനും എന്ന ചിത്രത്തിലെ അഭിനയത്തിന് 1999ല്‍ സംസ്ഥാന ചലച്ചിത്ര പുരസ്ക്കാര ജൂറിയുടെയും 2000ല്‍ ദേശീയ ചലച്ചിത്ര പുരസ്ക്കാര ജൂറിയുടെയും പ്രത്യേക പരാമര്‍ശം മണിയെ തേടിവന്നു.
Leave a Reply