Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
ലോകം മുഴുവാൻ തെന്നിന്ത്യന്‍ സൂപ്പര്‍താരം രജനീകാന്തിന് ആരാധകരാണ്. ആ സ്റ്റൈലും സൂപർ ഡയലോകും അനുകരിക്കാത്തവരായി ആരും ഉണ്ടാകില്ല.കൊച്ചു കുട്ടികൾ വരെ രജനി സ്റ്റൈലിലാണ്.അപ്പോൾ പിന്നെ ഈ സൂപർ താരത്തെ ഒരു വാക്കുകൊണ്ടു പോലും നോവിക്കുന്നത് ആരാധകർക്കിഷ്ട്ടമാകുമോ..? ഈ സൂപ്പര്‍താരത്തെ ഒരാൾ വാക്കു കൊണ്ട് വധിക്കാന്‍ ശ്രമിച്ചാല്‍ എന്താകും അയാളുടെ അവസ്ഥ എന്ന് ഊഹിക്കാവുന്നതെ ഒള്ളു…
ഇങ്ങനൊരവസ്തയാണ് ബോളിവുഡ് നടനും നിര്‍മ്മാതാവുമൊക്കെയായ കമാല്‍ ഖാന് . കമാല്‍ ഖാനെതിരെ ഇപ്പോള്‍ ആളികത്തുന്ന പ്രതിഷേധമാണ്.
എല്ലാത്തിനും കാരണം കമാല്‍ ഖാന്റെ ട്വിറ്ററാണ്. ട്വിറ്ററില്‍ രജനിക്കെതിരേ വംശീയാധിക്ഷേപം നടത്തി കമാല്‍ഖാന്‍ പിടിച്ചത് പുലിവാലാണ്. സൗത്ത് സൂപ്പര്‍സ്‌റ്റാര്‍ ഏറ്റവും സുന്ദരനായ സൂപ്പര്‍താരമായിരുന്നോ അതോ എക്കാലത്തെയും വികൃതരൂപിയായ സൂപ്പര്‍താരമാണോ എന്ന കമാല്‍ റഷീദ് ഖാന്റെ ട്വീറ്റാണ് കുഴപ്പങ്ങൾക്ക് കാരണം.
തമിഴ്‌നാടിന് പുറമേ ഇന്ത്യയില്‍ ഉടനീളവും ചില ഏഷ്യന്‍ രാജ്യങ്ങളിലും ശക്‌തമായ ആരാധകവൃന്ദമുള്ള നടനാണ് രജനീകാന്ത്. എന്തായാലും രജനിയുടെ സൗന്ദര്യം സംബന്ധിച്ചുണ്ടായിട്ടുള്ള പുതിയ വിവാദം വരാനിരിക്കുന്ന പുതിയചിത്രം കൊച്ചടിയാനെ ബാധിക്കാതിരിക്കാനുള്ള നടപടികള്‍ അണിയറക്കാര്‍ എടുത്തിരിക്കുകയാണ്. രജനിയുടെ ജന്‍മദിനമായ ഡിസംബര്‍ 12 ന് റിലീസ് ചെയ്യാന്‍ പദ്ധതിയിട്ടിരിക്കുന്ന ചിത്രം ഇളയ മകള്‍ സൗന്ദര്യ ആര്‍ അശ്വിനാണ് സംവിധാനം ചെയ്‌തിട്ടുള്ളത്.
Leave a Reply