Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

July 13, 2026 2:31 pm

Menu

Published on January 22, 2015 at 3:56 pm

നടൻ മാള അരവിന്ദന്‍ അതീവ ഗുരുതരാവസ്ഥയിലെന്ന് റിപ്പോർട്ട്

actor-mala-aravindan-hospitalized

കോയമ്പത്തൂര്‍: പ്രശസ്ത സിനിമാ താരം മാള അരവിന്ദൻ അതീവ ഗുരുതരാവസ്ഥയിലെന്ന് റിപ്പോർട്ട്. ഹൃദയാഘാതമുണ്ടായതിനെത്തുടര്‍ന്ന് അദ്ദേഹത്തെ കോയമ്പത്തൂരിലെ ഒരു സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണെന്നാണ് റിപ്പോര്‍ട്ടുകള്‍.രാവിലെ ചെറിയ തോതിൽ ഹൃദയാഘാതം അനുഭവപ്പെട്ടതിനെ തുടർന്നാണ് അദ്ദേഹത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. തുടർന്ന് വീണ്ടും ഗുരുതരമായ ഹൃദയാഘാതം ഉണ്ടാവുകയായിരുന്നു. അദ്ദേഹത്തെ വെന്‌റിലേറ്ററിലേക്കു മാറ്റിയിട്ടുണ്ട്‌.1968 ല്‍ ഡോ. ബാലകൃഷ്ണന്റെ ‘സിന്ദൂരം’ എന്ന ചിത്രത്തിലൂടെയാണ് മാള അരവിന്ദന്‍ സിനിമാരംഗത്തെത്തുന്നത്.മമ്മൂട്ടി മോഹന്‍ലാല്‍ ചിത്രങ്ങളില്‍ സജീവ സാന്നിധ്യമായിരുന്നു മാള അരവിന്ദന്‍. സമീപ കലത്ത് വരെ സിനിമയില്‍ സജീവമായിരുന്ന മാള അരവിന്ദന്‍ ക്യാരക്ടര്‍ റോളുകളും കൈകാര്യം ചെയ്തിട്ടുണ്ട്. എന്റെ ഗ്രാമം, തറവാട്, അധികാരം, ആളൊരുങ്ങി അരങ്ങൊരുങ്ങി, തടവറ, മീശമാധവന്‍ എന്നിവയാണ്  പ്രധാനചിത്രങ്ങള്‍.

Loading...

Leave a Reply

Your email address will not be published. Required fields are marked *

More News