Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
കോയമ്പത്തൂര്‍: പ്രശസ്ത ചലച്ചിത്ര താരം മാള അരവിന്ദന്‍ (76) അന്തരിച്ചു. കോയമ്പത്തൂരിലെ സ്വകാര്യാസ്പത്രിയില്‍ ഇന്നുരാവിലെയാണ് അന്ത്യമുണ്ടായത്. ഹൃദ്രോഗത്തെ തുടര്‍ന്ന് കഴിഞ്ഞ 19-നാണ് മാള അരവിന്ദനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. 24-ന് ആരോഗ്യനില മോശമായതിനെ തുടർന്ന് അദ്ദേഹത്തെ തീവ്രപരിചരണ വിഭാഗത്തിലേക്കു മാറ്റിയിരുന്നു. എറണാകുളം ജില്ലയിലെ വടവാതൂരിലെ എക്‌സൈസ് ഉദ്യോഗസ്ഥനായ അയ്യപ്പന്റേയും സംഗീത അധ്യാപികയായ പൊന്നമ്മയുടെയും മൂത്ത മകനായി ജനിച്ച അരവിന്ദൻ 1968 ല്‍ ഡോ. ബാലകൃഷ്ണന്‍്റെ ‘സിന്ദൂരം’ എന്ന ചിത്രത്തിലൂടെയാണ് സിനിമാരംഗത്തത്തെുന്നത്. മീശമാധവന്‍, പെരുമഴക്കാലം, മുല്ലവള്ളിയും തേന്‍മാവും, പട്ടാളം, ഊമപ്പെണ്ണിന് ഉരിയാടാപ്പയ്യന്‍, കന്മദം, പട്ടണപ്രവേശം,രേവതിക്കോരു പാവക്കുട്ടി, കുഞ്ഞാറ്റക്കിളികള്‍, എന്‍െറ ഗ്രാമം, താറാവ്, അധികാരം, ആളൊരുങ്ങി അരങ്ങൊരുങ്ങി, തടവറ, ദ്വന്ദയുദ്ധം തുടങ്ങി 650 ഓളം മലയാള ചിത്രങ്ങളിൽ അദ്ദേഹം അഭിനയിച്ചിട്ടുണ്ട്. ഹാസ്യത്തിന് പുറമേ സ്വഭാവ വേഷങ്ങളും അദ്ദേഹം കൈകാര്യം ചെയ്തിട്ടുണ്ട്. ആറാം ക്ലാസില്‍ പഠിക്കുമ്പോള്‍ തന്നെ അരവിന്ദന് അച്ഛനെ നഷ്ടപ്പെട്ടു. പിന്നീട് അമ്മ സംഗീതം പഠിപ്പിച്ചുണ്ടാക്കിയ തുച്ഛമായ വരുമാനമായിരുന്നു കുടുബത്തിൻറെ ഏക ആശ്രയം. എസ്.എസ്.എല്‍.സിക്ക് ശേഷം നാടകത്തിന്റെ പിന്നണിയിലൂടെ അഭിനയരംഗത്തേക്കെത്തിയ അദ്ദേഹം 12 വര്‍ഷം നാടകത്തിലും 40 വര്‍ഷം സിനിമയിലും പ്രവര്‍ത്തിച്ചു. 2013 ല്‍ പുറത്തിറങ്ങിയ ഗോഡ് ഫോര്‍ സെയിലാണ് റിലീസ് ചെയ്ത അവസാന ചിത്രം. ഗീതയാണ് ഭാര്യ.കല, മുത്തു എന്നിവർ മക്കളാണ്.
Leave a Reply