Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
കൊച്ചി: പ്രമുഖ നടനും മിമിക്രി താരവുമായ കലാഭവന്‍ അബി അന്തരിച്ചു. രക്തസമ്മര്‍ദ്ദത്തെ തുടര്‍ന്ന് കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം.
രക്തത്തിലെ പ്ലേറ്റ്ലെറ്റ് കൗണ്ട് കുറയുന്നതുമായി ബന്ധപ്പെട്ട അസുഖത്തെ തുടര്‍ന്നു ഏറെനാളായി ചികിത്സയിലായിരുന്നു. ഇക്കാരണത്താല്‍ പലപ്പോഴും സിനിമയില്‍ നിന്നും ഷോകളില്‍ നിന്നും അബി വിട്ടു നിന്നു. മലയാളത്തില്‍ മിമിക്രി കസെറ്റുകള്‍ക്കു സ്വീകാര്യത നല്‍കിയ അബി അന്‍പതിലേറെ സിനിമകളിലും അഭിനയിച്ചിട്ടുണ്ട്. മകന്‍ ഷെയിന്‍ നിഗം അടുത്തിടെയാണ് സിനിമയില്‍ സജീവമായത്.
ഹബീബ് അഹമ്മദ് എന്നാണു യാഥാര്‍ഥ പേര്. മിമിക്രിക്കാരനായിട്ടായിരുന്നു തുടക്കം. മൃഗങ്ങളുടെയും താരങ്ങളുടെയും ശബ്ദം അനുകരിച്ചായിരുന്നു മിമിക്രി ആരംഭിച്ചത്. മുംബൈയില്‍ സാനിട്ടറി ഇന്‍സ്‌പെക്ടര്‍ കോഴ്‌സ് പഠിക്കുമ്പോഴും മിമിക്രിയില്‍ സജീവമായിരുന്നു. അമിതാഭ് ബച്ചനടക്കമുള്ള ഹിന്ദി താരങ്ങളെയും അനുകരിക്കുന്നതില്‍ അബി ഏറെ പ്രസിദ്ധനാണ്.
കലാഭവനിലും ഹരിശ്രീയിലും കൊച്ചിന്‍ സാഗറിലും ആര്‍ട്ടിസ്റ്റായി പ്രവര്‍ത്തിച്ചു. മഴവില്‍ക്കൂടാരം, സൈന്യം, കിരീടമില്ലാത്ത രാജാക്കന്മാര്‍, മിമിക്സ് ആക്ഷന്‍ 500, അനിയത്തിപ്രാവ്, രസികന്‍, ഹാപ്പി വെഡ്ഡിങ് എന്നിങ്ങനെ ഒട്ടേറെ ചിത്രങ്ങളില്‍ അഭിനയിച്ചു.
Leave a Reply