Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
ചെന്നൈ : തമിഴ് നടൻ നാസറിൻറെ മകന്‍ ഫൈസല്‍ നാസറിന് കാറപകടത്തിൽ ഗുരുതരമായി പരിക്കേറ്റു.ഇന്ന് രാവിലെ കല്‍പ്പാക്കത്തിനടുത്ത് ഈസ്റ്റ് കോസ്റ്റ് റോഡില്‍ വെച്ചാണ് അപകടം നടന്നത്.ഫൈസല്‍ സഞ്ചരിച്ച കാര്‍ ഒരു ടാങ്കര്‍ ലോറിയുമായി കൂട്ടിയിടിക്കുകയായിരുന്നു. കാറിൽ യാത്ര ചെയ്തിരുന്ന ഫൈസലിനെയും സുഹൃത്തായ വിജയകുമാറിനെയും ആശുപത്രിയിൽ അത്യാഹിത വിഭാഗത്തിൽ പ്രവേശിപ്പിച്ചിരിക്കയാണ്. രണ്ടുപേർക്കും ഇത് വരെ ബോധം വന്നിട്ടില്ല.അപകടത്തിൽ മൂന്ന് പേർ മരിച്ചിട്ടുണ്ട്.കാറിൻറെ പുറകിലെ സീറ്റിലിരുന്നതു കൊണ്ടാണ് ഫൈസലും വിജയകുമാറും രക്ഷപ്പെട്ടത്.നാട്ടുകാരാണ് ഇവരെ ചെങ്കല്‍പേട്ട് സര്‍ക്കാര്‍ ജനറല്‍ ആസ്പത്രിയില്‍ പ്രവേശിപ്പിച്ചത്.ഇവരെ പിന്നീട് ചെന്നൈ രാജീവ്ഗാന്ധി ഗവ. ജനറല്‍ ആസ്പത്രിയിലേയ്ക്ക് മാറ്റുകയായിരുന്നു.
Leave a Reply