Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
ദളിതന്റെ കഥ പറയുന്ന തന്റെ ചിത്രം പ്രദര്‍ശിപ്പിക്കുന്നില്ലെന്ന ആരോപണവുമായി പ്രശസ്ത നടൻ സലിംകുമാര്‍ സലിംകുമാര്‍ രംഗത്തെത്ത്. ദളിത് ജീവിതം പശ്ചാത്തലമാക്കി ഒരുക്കിയ തന്റെ ചിത്രത്തിന് അയിത്തം കല്പിച്ചിരിക്കുകയാണെന്നും താരം പറയുന്നു. സിനിമയിലെ ജാതി വിവേചനമാണ് ഇവിടെ ചൂണ്ടിക്കാണിക്കുന്നത്. ‘മൂന്നാം നാള്‍ ഞായറാഴ്ച’ എന്ന ചിത്രമാണ് പ്രദര്‍ശിപ്പിക്കാന്‍ തയ്യാറാകാത്തത്. സലിംകുമാര്‍ നിര്‍മ്മിച്ച ഈ ചിത്രത്തില്‍ സലിംകുമാര്‍ തന്നെയാണ് പ്രധാനവേഷം കൈകാര്യം ചെയ്തിരിക്കുന്നതും.
ചിത്രത്തില്‍ കറുമ്പന്‍ എന്ന ദളിതന്റെ വേഷമാണ് സലിംകുമാര്‍ ചെയ്യുന്നത്. ദളിതന്റെ കഥ പ്രേക്ഷകര്‍ സ്വീകരിക്കില്ലെന്നും ഇഷ്ടപ്പെടില്ലെന്നും പറഞ്ഞാണ് സിനിമ പ്രദര്‍ശിപ്പിക്കാതിരിക്കുന്നത്. വിതരണക്കാരാണ് ഇപ്പോള്‍ തടസം നില്‍ക്കുന്നതെന്നും സലിംകുമാര്‍ പറയുന്നു.
ഇത്തരത്തിലുള്ള ഇടപെടല്‍ തീര്‍ത്തും തെറ്റാണെന്ന് താരം പറയുന്നു. ഇത് ജാതി വിവേചനമാണ്. മലയാളത്തിലെ ഇതുവരെ ഉണ്ടാകാത്ത നല്ലൊരു ദളിത് സിനിമയാണ് മൂന്നാംനാള്‍ ഞായറാഴ്ച. മോഹന്‍ലാലും മമ്മൂട്ടിയും ദളിതന്റെ വേഷത്തില്‍ ഇതിനുമുന്‍പ് എത്തിയിട്ടുണ്ടെന്നും അത് ഏറെ വിജയിച്ചിട്ടുണ്ടെന്നും സലിംകുമാര്‍ പറയുന്നു.
ആദിവാസികളും ദളിതരുമായ സഹോദരീ-സഹോദരന്മാരെങ്കിലും ഈ ചിത്രം കാണണമെന്നാണ് ആഗ്രഹം. ചില തിയറ്റര്‍ ചിത്രം പ്രദര്‍ശിപ്പിക്കാമെന്ന് പറഞ്ഞിട്ടുണ്ടെന്നും താരം പറയുന്നു.
Leave a Reply